പല്ലവി
   ദിനമനുമംഗളം ദേവാധിദേവാ
   ദേവാധി ദേവാ ദേവാധി ദേവാ
             ചരണങ്ങൾ
1.ദിവ്യമരുവിടം ജീവികളാകെ
   ദിനവും നിന്നടിയിണ പണിയുന്നു നാഥാ

2.നിന്തിരു തേജസ്സന്തരമെന്യേ
  ചന്തമായടിങ്ങൾ കാണ്മതിനരുൾകാ

3.തിരുക്കരം തന്നിലിരിക്കുമച്ചെങ്കോൽ
  മറച്ചീടുന്നഖിലവും വിചിത്രമാം വിധത്തിൽ

4.എതൊരു നാളും നിന്തിരുക്കയ്യാൽ
  ചേതന ലഭിച്ചെങ്ങൾ മോദമായ് വാഴ്വൂ

5.നിത്യമാം ജീവൻ പുത്രനിലൂടെ
  മർത്യരാമടിയാർക്കു തന്ന മഹേശാ.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=ദിനമനു_മംഗളം&oldid=29018" എന്ന താളിൽനിന്ന് ശേഖരിച്ചത്