ദിവ്യരാജാ നിന്നെ
പല്ലവി
ദിവ്യരാജാ! നിന്നെ വാഴ്ത്തും നിന്റെ
ഭവ്യമാം നാമം ഞാനെന്നും
നാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തി
നാഥാ തുടർന്നിനി നിന്നെ സ്തുതിക്കും
ചരണങ്ങൾ
1.യാഹേ! നീയോ മഹാൻ തന്നെ- അതാൽ
ഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെ
ദേവാ! നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾ
കേവലം ചൊല്ലുമേ കാലങ്ങൾ തോറും
2.നിൻ പ്രതാപത്തിൻ മഹത്വം- തിങ്ങും
വൻ ബഹുമാനത്തെയൂന്നിയുരയ്ക്കും
ഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങും
പൊങ്ങും നിൻ ശക്തിയും തേജസ്സുമോതും...
3.നിൻ നന്മയിന്നോർമ്മയെങ്ങും-കാട്ടി
നിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടും
നിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കും
നിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തും
4.മന്ന നിൻ രാജ്യമെന്നേക്കും- നിൽക്കും
നിന്നധ്കാരമോക്കെയും എന്നുമിരിക്കും
കന്നുകളൊക്കെയും നോക്കുന്നു നിന്നെ
നൽകുന്നവയ്ക്കു തീൻ തൽസമയേ നീ...
5.സത്യമായ് നോക്കി വിളിക്കും നരർ
ക്കെത്രയും ചാരവേ നീയിരിക്കുന്നു
ഭക്തരിന്നിച്ഛയെ സാധിച്ചിവരിൻ
പ്രാർത്ഥന കേട്ടു നീ രക്ഷചെയ്തീടും-.
6.പാലിക്കും നീ സ്നേഹിപ്പോരെ-എന്നാൽ
മൂലഛേദം ചെയ്യും ദോഷവാന്മാരെ
ചേലോടു ഞാൻ സ്തുതിചെയ്തീടുമെല്ലാ
ക്കാലവും ജീവികൾ വാഴ്ത്തും നിൻ നാമം.