ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-11


മധു ദുഗ്ദ്ധഘൃതൈശ്ച ചന്ദ്രനൈ-
സ്സിതയാ ശർക്കരയാ സമന്വിതൈഃ
സ്നപയാമി തവാഹമാദരാൽ
ജനനി! ത്വാം പുനരു‌ഷ്ണവാരിഭിഃ        (11)


വിഭക്തി -
മധു ദുഗ്ദ്ധഘൃതൈഃ - അ. ന. തൃ. ബ.ച. അവ്യ.
ചന്ദനൈഃ - അ. പു. തൃ. ബ.
സിതയാ - ആ. സ്ത്രീ. ത്യ.
ശർക്കരയാ - ആ. സ്ത്രീ. ത്യ. ഏ.
സമന്വിതൈ - അ. ന. തൃ. ബ.
സ്നപയാമി - ലോട്ട്. പ. ഉ. പു. ഏ.
തവ. യു‌ഷ്മ - ‌ഷ. ഏ.
അഹം - അസ്മ. പ്ര. ഏ.
ആദരാൽ - അ. പു. പ. ഏ.
ജനനി - ഈ. സ്ത്രീ. സം പ്ര.
ത്വാം - യു‌ഷ്മ. ദ്വി. ഏ.
പുനഃ - അവ്യ.
ഉ‌ഷ്ണവാരിഭിഃ - ഇ. ന. തൃ. ബ.

അന്വയം - ഹേ ജനനീ മധു ദുഗ്ദ്ധഘൃതൈഃ ചന്ദനൈഃ സിതയാ ശർക്കരയാ സമന്വിതൈഃ ഉ‌ഷ്ണവാരിഭിഃ ച അഹം ത്വാം ആദരാൽ പുനഃ സ്നപയാമി.

അന്വയാർത്ഥം - അല്ലയോ ജനനി! മധുദുഗ്ധഘൃതങ്ങളെ കൊണ്ടും ചന്ദനങ്ങളെകൊണ്ടും സിതയോടും ശർക്കരയോടും [ 20 ]സമന്വിതമായിരിക്കുന്ന ഉ‌ഷ്ണവാരികളെകൊണ്ടും ഞാൻ ഭവതിയെ ആദരവോടുകൂടി വീന്ദും സ്നാനം ചെയ്യിക്കുന്നു

പരിഭാ‌ഷ - മധു ദുഗ്ദ്ധഘൃതങ്ങൾ - മധുവും ദുഗ്ദ്ധവും ഘൃതവും. മധു - തേൻ. ദുഗ്ധം - പാൽ. ഘൃതം - നെയ്. സിത - പഞ്ചസാര. സമന്വിതം - കൂടിയത്. ഉ‌ഷ്ണവാരി - ചൂടുള്ള വെള്ളം.

ഭാവം - അല്ലയോ അംബേ! തേൻ, പാൽ, നെയ്, ഇവകളെക്കൊണ്ടും പഞ്ചസാര, ശർക്കര ഇവ ചേർന്ന ചൂടുവെള്ളം കൊണ്ടും ആദരവോടുകൂടി ഞാൻ ഭവതിയെ വീണ്ടും കുളിപ്പിക്കുന്നു.