ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/19
←സ്തോത്രം-18 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-19 |
സ്തോത്രം-20→ |
രത്നാക്ഷതൈസ്ത്വാം പരിപൂജയാമി
മുക്താഫലൈർവ്വാ രുചിരൈരവിദ്ധൈഃ
അഖണ്ഡിതൈർ ദേവിയവാദിഭിർവ്വാ
കാശ്മീരപങ്കാങ്കിത തണ്ഡുലൈർവ്വാ. (19)
വിഭക്തി -
രത്നാക്ഷതൈഃ - അ. പു. തൃ. ബ.
ത്വാം - യുഷ്മ. ദ. ദ്വി. ഏ.
പരിപൂജയാമി - ലട്ട്. പ. ഉ. ഏ.
മുക്താഫലൈഃ - അ. ന. തൃ. ബ.
വാ - അവ്യ.
രുചിരൈഃ - അ. ന. തൃ. ബ.
അവിദ്ധൈഃ - അ. ന. തൃ. ബ.
അഖണ്ഡിതൈഃ - അ. ന. തൃ. ബ.
ദേവി - ഇ. സ്ത്രീ. സം പ്ര. ഏ.
യവാദിഭിഃ - ഇ. ന. തൃ. ബ..
വാ - അവ്യ.
കാശ്മീരപങ്കാങ്കിതതണ്ഡുലൈഃ - അ. ന. തൃ. ബ.
വാ - അവ്യ.
അന്വയം - ഹേ ദേവി! അഹം രത്നാക്ഷതൈഃ രുചിരൈഃ അവിദ്ധൈഃ മുക്താഫലൈഃ വാ അഖണ്ഡിതൈഃ യവാദിഭിഃ വാ കാശ്മീരപങ്കാങ്കിതതണ്ഡുലൈഃ വാ ത്വം പരിപൂജയാമി.
അന്വയാർത്ഥം - അല്ലയോ ദേവി! ഞാൻരത്നാക്ഷതങ്ങളെക്കൊണ്ടും രുചിരങ്ങളായും അവിദ്ധങ്ങളായുമിരിക്കുന്ന മുക്താ ഫലങ്ങളെക്കൊണ്ടും അഖണ്ഡിതങ്ങളായിരിക്കുന്ന യവാദികളെ ക്കൊണ്ടും കാശ്മീരപങ്കാങ്കിതങ്ങളായിരിക്കുന്ന തണ്ഡുലങ്ങളെക്കൊണ്ടും നിന്തിരുവടിയെ പൂജിക്കുന്നു.
പരിഭാഷ - രത്നാക്ഷതങ്ങൾ - രത്നങ്ങളും, അക്ഷതങ്ങളും. അക്ഷതങ്ങൾ - ഉണക്കലരികൾ. രുചിരങ്ങൾ - മനോഹരങ്ങൾ. അവിദ്ധങ്ങൾ - വേധിക്കാത്തവ. വേധിക്കുക - തുളയ്ക്കുക. മുക്താഫലങ്ങൾ - മുത്തുകൾ. അഖണ്ഡിതങ്ങൾ - മുറിയ്ക്കാത്തവ. യവാദികൾ - യവം മുതലായ ധാന്യങ്ങൾ. കാശ്മീരപങ്കാങ്കിത തണ്ഡുലങ്ങൾ - കാശ്മീര പങ്കത്താലങ്കിതങ്ങളായിരിക്കുന്ന തണ്ഡൂലങ്ങൾ. കാശ്മീരപങ്കം - കുങ്കമചാർ. അങ്കിതം - അടയാളപ്പെട്ടത്. തണ്ഡുലങ്ങൾ - ഉണക്കലരികൾ.
ഭാവം - അല്ലയോ ദേവി! ഞാൻരത്നങ്ങൾ, ഉണക്കലരി, ഇവ കൊണ്ടും, മനോഹരങ്ങളും ,തുളയ്ക്കാത്തവയുമായ രത്നങ്ങളെക്കൊണ്ടും മുറിയാത്ത യവം മുതലായ ധാന്യങ്ങളെക്കൊണ്ടും കുങ്കമച്ചാറിൽ നനച്ച ഉണക്കലരികൊണ്ടും നിന്തിരുവടിയെ പൂജിക്കുന്നു.