ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/24
←സ്തോത്രം-23 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-24 |
സ്തോത്രം-25→ |
ലാക്ഷാസമ്മിളിതൈസ്സിതാഭ്രസഹിതൈഃ
ശ്രീവാസസമ്മിശ്രിതൈഃ
കർപ്പൂരാകലിതൈശ്ശിരൈർമ്മധുയുതൈർ-
ഗ്ഗോസർപ്പിഷാ ലോഡിതൈഃ
ശ്രീഖണ്ഡാഗരുഗുൽഗുലുപ്രഭ്യതിഭിർ-
ന്നാനാവിധൈർവ്വസ്തുഭിർ
ദ്ധൂപം തേ പരികല്പയാമി ജനനി!
സ്നേഹാത്ത്വമംഗീകുരു. (24)
വിഭക്തി -
ലാക്ഷാസമ്മിളിതൈഃ - അ. ന. തൃ. ബ.
സിതാഭ്രസഹിതൈഃ - അ. ന. തൃ. ബ.
ശ്രീവാസസമ്മിശ്രിതൈഃ - അ. ന. തൃ. ബ.
കർപ്പൂരാകലിതൈഃ - അ. ന. തൃ. ബ.
ശിരൈഃ - അ. ന. തൃ. ബ.
മധുയുതൈഃ - അ. ന. തൃ. ബ.
ഗോസർപ്പിഷാ - സ. ന. തൃ ഏ.
ലോഡിതൈഃ - അ. ന. തൃ. ബ.
ശ്രീഖണ്ഡാഗരുഗുൽഗുലുപ്രഭൃതിഭിഃ - ഇ. ന. തൃ. ബ..
നാനാവിധൈഃ - അ. ന. തൃ. ബ.
വസ്തുഭിഃ - ഉ. ന തൃ. ബ.
ധൂപം - അ. ന. ദ്വി. ഏ.
തേ - യുഷ്മ. ച. ഏ.
പരികല്പയാമി - ലട്ട്. പ. ഉ. ഏ.
ജനനീ - ഈ. സ്ത്രീ. സംപ്ര. ഏ.
സ്നേഹാൽ - ആ. പു. പ. ഏ.
ത്വം - യുഷ്മ. പ്ര. ഏ.
അംഗീകുരു - ലോട്ട്. പ. മദ്ധ്യ. പു. ഏ.
അന്വയം - ഹേ ജനനി! അഹം ലാക്ഷാസമ്മിളിതൈഃ സിതാഭ്രസഹിതൈഃ ശ്രീവാസസമ്മിശ്രിതൈഃ കർപ്പൂരാകലിതൈഃ ശിരൈഃ മധുയുതൈഃ ഗോസർപ്പിഷാലോഡിതൈഃ ശ്രീഖണ്ഡാഗരുഗുൽഗുലുപ്രഭൃതിഭിഃ നാനാവിധൈഃ വസ്തുഭിഃ തേ ധൂപം പരികല്പയാമി സ്നേഹാൽ ത്വം അംഗീകുരു.
അന്വയാർത്ഥം - അല്ലയോ ജനനി! ഞാൻ ലാക്ഷാസമ്മിളിതങ്ങളായി സിതാഭ്രസഹിതങ്ങളായി ശ്രീവാസസമ്മിശ്രിതങ്ങളായി കർപ്പൂരാകലിതങ്ങളായി ശിരൈഃ മധുയുതങ്ങളായി ഗോസർപ്പിസ്സിനോട് ലോഡിതങ്ങളായി ശ്രീഖണ്ഡാഗരു ഗുൽഗുലു പ്രഭൃതികളായി നാനാവിധങ്ങളായിരിക്കുന്ന വസ്തുക്കളെക്കൊണ്ടു
ഭവതിക്കായിട്ടു ധൂപത്തെ പരികല്പിക്കുന്നു. സ്നേഹത്തോടുകൂടി നിന്തിരുവടി അംഗീകരിച്ചാലും.
പരിഭാഷ - ജനനി - അംബ. ലാക്ഷാസമ്മിളിതങ്ങൾ - ലാക്ഷയാൽ സമ്മിളിതങ്ങൾ. ലാക്ഷാ - അരക്ക്. സമ്മിളിതങ്ങൾ - സമ്മേളനം ചെയ്യപ്പെട്ടവ. സമ്മേളനംചെയ്ക - കൂട്ടിക്കലർത്തുക. സിതാഭ്രസഹിതങ്ങൾ സിതാഭ്രത്തോടുകൂടിയവ. സിതാഭ്രം - വെളുത്ത അഭ്രം. ശ്രീവാസ സമ്മിശ്രിതങ്ങൾ - ശ്രീവാസത്തോടു സമ്മീശ്രിതങ്ങൾ. ശ്രീവാസം - കുന്തിരിക്കം. സമ്മിശ്രിതങ്ങൾ - കുട്ടിക്കലർന്നവ. കർപ്പൂരാകലിതങ്ങൾ - കർപ്പൂരത്തോടുകൂടിയവ. ശിരൈഃ - ശിരങ്ങളോട്. ശിര - രാമച്ചം. മധുയുതങ്ങൾ - മധുവിനോടുകൂടിയവ. മധു - തേൻ. ഗോസർപ്പിസ്സ് - പശുവിൻ നെയ്. ലോഡിതങ്ങൾ - കൂട്ടിക്കലർത്തപ്പെട്ടവ. ശ്രീഖണ്ഡാഗരു - ഗുൽഗുലുപ്രഭൃതികൾ ശ്രീഖണ്ഡം, അഗരു, ഗുൽഗുലു തുടങ്ങിയുള്ളവ. ശ്രീഖണ്ഡം - ചന്ദനം. അഗരു - അകിൽ. നാനാവിധങ്ങൾ - പലവിധങ്ങൾ. ധൂപം - പുക. അംഗീകരിക്ക - സ്വീകരിക്ക.
ഭാവം - അല്ലയോ അമ്മേ! ഞാൻ അരക്ക്, വെളുത്ത അഭ്രം, കുന്തിരിക്കം, കർപ്പൂരം, രാമച്ചം, ചന്ദനം, ഗുൽഗുലു, അകിൽ തുടങ്ങിയുള്ള പലവിധ സുഗന്ധവസ്തുക്കളിൽ നെയ്, തേൻ മുതലായവ ചേർത്ത് ധൂപിച്ച ധൂപം കˉിക്കുന്നു. നിന്തിരുവടി സ്നേഹത്തോടുകൂടി സ്വീകരിച്ചാലും.