ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-26


മഹതി കനകപാത്ര സ്ഥാപയിത്വാ വിശാലാൻ
ഡമരുസദൃശരൂപാൻ പക്വഗോധൂമദീപാൻ
ബഹുഘൃതമഥ തേ‌ഷു ന്യസ്യ ദീപാൻ പ്രകൃഷ്ടാൻ
ഭുവനജനനി! കൂർവ്വേ നിത്യമാരാത്രികം തേ        (26)

വിഭക്തി -
മഹതി - ത. ന. സ. ഏ.
കനകപാത്ര - അ. ന. സ. ഏ.
സ്ഥാപയിത്വാ - ത്വാപ്ര. അവ്യ.
വിശാലാൻ - അ. പു. ദ്വി. ബ.
ഡമരുസദൃശരൂപാൻ - അ. പു. ദ്വി. ബ.
പക്വഗോധുമദീപാൻ - അ പു. ദ്വി. ബ.
ബഹുഘൃതം - അ. ന. ദ്വി. ഏ.
അഥ - അവ്യ.
തേ‌ഷു - തച്ഛ. പു. സ. ബ.
ന്യസ്യ - ല്യബ. അവ്യ,
ദീപാൻ - അ. പു. ദ്വി. ബ.
ഭുവനജനനി - ഈ. സ്ത്രീ. സംപ്ര. ഏ
കൂർവ്വേ - ലട്ട്. ആ. ഉത്ത. ഏ.
നിത്യം - അവ്യ.
ആരാത്രികം - അ. ന. ദ്വി. ഏ.
തേ - യു‌ഷ്മ. ച. ഏ.

അന്വയം - ഹേ ഭുവനജനനി! മഹതി കനകപാത്ര വിശാലാൻഡമരുസദൃശരൂപാൻ പക്വഗോധൂമദീപാൻ സ്ഥാപയിത്വാ തേ‌ഷു ബഹുഘൃതം അഥ ന്യസ്യ പ്രകൃഷ്ടാൻ (കൃത്വാ) നിത്യം തേ ആരാത്രികം കുർവ്വേ.

[ 47 ] അന്വയാർത്ഥം - അല്ലയോ ഭുവനജനനീ! മഹത്തായിരിക്കുന്ന കനകപാത്രത്തിൽ വിശാലങ്ങളായി ഡമരുസദൃശരുപങ്ങളായിരിക്കുന്ന പക്വഗോധ്വൂമദീപങ്ങളെ സ്ഥാപിച്ചിട്ട് അനന്തരം അവയിൽ ബഹുഘൃതത്തെ ന്യസിച്ചിട്ട് ദീപങ്ങളെ പ്രകൃഷ്ടങ്ങളാക്കിച്ചെയ്തിട്ട് ഭവതിക്കായിക്കൊണ്ടു ഞാൻ ദിവസവും ആരാത്രികത്തെ ചെയ്യുന്നു.

പരിഭാ‌ഷ - മഹത്ത് - വലിയത്. കനകപാത്രം - സ്വർണ്ണപ്പാത്രം. വിശാലങ്ങൾ - വിസ്തൃതങ്ങൾ. ഡമരുസദൃശരൂപങ്ങൾ - ഡമരുവിനോട് സദൃശമായിരിക്കുന്ന രൂപത്തോടുകൂടിയവ. ഡമരു - ഉടുക്ക്. പക്വഗോധൂമദീപങ്ങൾ - പക്വഗോധൂമം കൊണ്ടുണ്ടാക്കിയിട്ടുള്ള ദീപങ്ങൾ. പക്വഗോധുമം - ഗോതമ്പുപൊടി. ദീപങ്ങൾ - വിളക്കുകൾ. സ്ഥാപിക്ക - വെക്കുക. ബഹുഘൃതം - വളരെ നൈയ്, ന്യസിക്ക - വെക്കുക (ഒഴുക്കുക). ദീപങ്ങൾ - തിരികൾ. പ്രകൃഷ്ടങ്ങൾ - ഉജ്ജ്വലങ്ങൾ. ആരാത്രികം - നീരാജനകർമ്മം.

ഭാവം - അല്ലയോ ലോകമാതാവേ! ഗോതമ്പുപൊടികൊണ്ട് ഉടുക്കിന്റെ ആകൃതിയിൽ വിസ്താരമായി ഉണ്ടാക്കിയിട്ടുള്ള വിളക്കുകൾ വലുതായ സ്വർണ്ണപ്പാത്രത്തിൽ വച്ചിട്ട് അവയിൽ ധാരാളം നെയ്യൊഴിച്ച് കത്തിച്ച് വർദ്ധിപ്പിച്ച് ഞാൻഭവതിക്കായിട്ട് ആരാത്രികമെന്ന നീരാജനകർമ്മത്തെ ചെയ്യുന്നു.