ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-36


ഏലാലവംഗാദിസമന്വിതാനി
തക്കോലകർപ്പൂരവിമിശ്രിതാനി
താംബൂലവല്ലീദളസംയുതാനി
പൂഗാനി തേ ദേവി! സമർപ്പയാമി!        (36)

വിഭക്തി -
ഏലാലവംഗാദിസമന്വിതാനി - അ. ന. ദ്വി. ബ.
തക്കോലകർപ്പൂരവിമിശ്രിതാനി - അ. ന. ദ്വി. ബ.
താംബൂലവല്ലീദളസംയുതാനി - അ. ന. ദ്വി. ബ.
പൂഗാനി - അ. ന. ദ്വി. ബ.
തേ - യു‌ഷ്മ. ച. ഏ.
ദേവി - ഈ. സ്ത്രീ.. സംപ്ര. ഏ.
സമർപ്പയാമി - ലട്ട്. പ. ഉ. ഏ.

അന്വയം - ഹേ ദേവി! അഹം ഏലാലവംഗാദിസമന്വിതാനി തക്കോലകർപ്പൂരവിമിശ്രിതാനി താംബൂലവല്ലീദളസംയുതാനി പൂഗാനി തേ സമർപ്പയാമി.

അന്വയാർത്ഥം - അല്ലയോ ദേവി! ഞാൻഏലാലവംഗാദിസമന്വിതങ്ങളായി തക്കോലകർപ്പൂരവിമിശ്രിതങ്ങളായി താംബൂലവല്ലീദളസംയുതങ്ങളായിരിക്കുന്ന പൂഗങ്ങളെ നിന്തിരുവടിക്കായിക്കൊണ്ട് സമർപ്പിക്കുന്നു.

പരിഭാ‌ഷ - ഏലാലവംഗാദിസമന്വിതങ്ങൾ - ഏലാലവംഗങ്ങളോടുകൂടിയവ. ഏലാലവംഗങ്ങൾ - ഏലവും ഇലവർങവും.തക്കോലകർപ്പൂരവിമിശ്രിതങ്ങൾ - തക്കോലത്തോടും കർപ്പൂരത്തോടും കൂടിയവ. താംബൂലവല്ലീദളസംയുതങ്ങൾ - തംബൂല[ 62 ]വല്ലിദളങ്ങളോടുകൂടിയവ. താംബൂലവല്ലീദളങ്ങൾ - വെറ്റിലകൾ. പൂഗങ്ങൾ - അടയ്ക്കകൾ.

ഭാവം - അല്ലയോ ദേവി! ഞാൻഏലം, ഇലവർങം, തക്കോലം, കർപ്പൂരം ഇവയോടും വെറ്റിലകളോടുകൂടി അടയ്ക്കകളെ നിന്തിരുവടിക്കായ്ക്കൊണ്ട് സമർപ്പിക്കുന്നു.