ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-4


മണി മൗക്തികനിർമിതം മഹാന്തം
കനകസ്തംഭചതു ഷ്ടയേന യുക്തം
കമനീയതമം ഭവാനി!തുഭ്യം
നവമുല്ലാസമഹം സമർപ്പയാമി        (4)


വിഭക്തി -
മണിമക്തൗികനിർമിതം - അ. പു. ദ്വി. ഏ.
[ 8 ] മഹാന്തം - ത. പു. ദ്വി. ഏ.
കനകസ്തംഭചതു ഷ്ടയേന - അ. പു. തൃ. ഏ.
യുക്തം - അ. പു. ദ്വി. ഏ.
കമനീയതമം - അ. പു. ദ്വി. ഏ.
ഭവാനി! - ഈ. സ്ത്രീ. സംപ്ര. ഏ.
തുഭ്യം - യു‌ഷ്മ. ച്തു. ഏ.
നവം - അ. പു. ദ്വി. ഏ.
ഉലാസം - അ. പു. ദ്വി. ഏ.
അഹം - അസ്മ. പ്ര. ഏ.
സമർപ്പയാമി - ലട്ട്. പര. ഉത്ത. ഏ.

അന്വയം - ഹേ ഭവാനീ! അഹം മണിമൗക്തികനിർമിതം മഹാന്തം കനകസ്തംഭചതുഷ്ടയേന യുക്തം കമനീയതമം നവം ഉല്ലാസം തുഭ്യം സമർപ്പയാമി.

അന്വയാർത്ഥം - അലയോ ഭവാനി, ഞാൻമണിമൗക്തിക നിർമിതമായി മഹത്തായി കനകസ്തംഭചതുഷ്ടയത്തോടു യുക്തമായി കനീയതമായി നവമായിരിക്കുന്ന ഉല്ലാസത്തെ ഭവതിക്കായികൊണ്ടു സമർപ്പിക്കുന്നു.

പരിഭാ‌ഷ - ഭവാനി - പാർവ്വതി. മണിമൗക്തികനിർമിതം - മണിമൗക്തികങ്ങളാൽ നിർമിക്കപ്പെട്ടത്. മണിമൗക്തികങ്ങൾ - മണികളും മൗക്തികങ്ങളും. മണികൾ - രത്നങ്ങൾ. മൗക്തികങ്ങൾ - മുത്തുകൾ. നിർമിതം - നിർമിക്കപ്പെട്ടത്. മഹത് - വലിയത് (ശ്രേഷ്ഠം). കനകസ്തംഭചതുഷ്ടയം - കനകസ്തംഭങ്ങളുടെ ചതുഷ്ടയം. കനകസ്തംഭങ്ങൾ - സ്വർണ്ണതൂണുകൾ. ചതുഷ്ടയം - നാല്. യുക്തം - യോജിചത് (കൂടിയത്). കമനീയതമം - ഏറ്റവും കമനീയം. കമനീയം - മനോഹരം. നവം - പുതിയത്. ഉല്ലാസം - മണ്ഡപം.

[ 9 ] ഭാവം - അല്ലയോ ഭവാനി! ഞാൻമുത്തുകളെകൊണ്ടും രത്നങ്ങളെകൊണ്ടും ഉണ്ടാക്കപെട്ടതും വലിയതും (ശ്രേഷ്ഠവും) നാലു സ്വർണ്ണത്തൂണുകളോട് കൂടിയതും ഏറ്റവും മനൊഹരവും പുതിയതുമായിരിക്കുന്ന ഈ മണ്ഡപത്തെ ഭവതിക്കായി സമർപ്പിക്കുന്നു.