ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-40


ശരദിന്ദുമരീചിഗൗരവർണ്ണൈർ-
മ്മണിമുക്താവിലസത്സുവർണ്ണദണ്ഡൈഃ
ജഗദംബ! വിചിത്രചാമരൈസ്ത്വാ-
മഹമാനന്ദഭരേണ വീജയാമി        (40)

വിഭക്തി -
ശരദിന്ദുമരീചിഗൗരവർണ്ണൈഃ - അ. ന. ത്യ. ബ.
മണിമുക്താവിലസത്സുവർണ്ണദണ്ഡൈഃ - അ. ന. തൃ. ബ.
ജഗദംബ - ആ സ്ത്രീ. സംപ്ര. ഏ.
വിചിത്രചാമരൈഃ - അ. ന. തൃ. ബ.
ത്വാം - യു‌ഷ്മ. ദ്വി ഏ.
അഹം - അസ്മ. പ്ര. ഏ.
ആനന്ദഭരേണ - അ. പൂ. തൃ. ഏ.
വീജയാമി -ലട്ട്. പ. ഉ. ഏ.

അന്വയം - ഹേ ജഗദംബ! ശരദിന്ദുമരീചിഗൗരവർണ്ണൈഃ മണിമുക്താവിലസത്സുവർണ്ണദണ്ഡൈഃ വിചിത്രചാമരൈഃ ആനന്ദഭരേണ അഹം ത്വാം വീജയാമി.

അന്വയാർത്ഥം - അല്ലയോ ജഗദംബേ! ശരദിന്ദുമരീചിഗൗരവർണ്ണങ്ങളായി മണിമുക്താവിലസത്സുവർണ്ണദണ്ഡങ്ങളായിരി[ 68 ]ക്കുന്ന വിചിത്രചാമരങ്ങളെക്കൊണ്ട് ആനന്ദഭരത്തോടുകൂടി, ഞാൻനിന്തിരുവടിയെ വീശുന്നു.

പരിഭാ‌ഷ - ജഗദംബ - ലോകമാതാവ്. ശരദിന്ദുമരീചിഗൗരവർണ്ണങ്ങൾ - ശരദിന്ദുമരീചികൾപോലെ ഗൗരവർണ്ണമായിരിക്കുന്ന വർണ്ണത്തോടുകൂടിയവ. ശരദിന്ദുമരീചികൾ - ശരൽക്കാലത്തിലെ ചന്ദ്രന്റെ രശ്മികൾ. ഗൗരവർണ്ണങ്ങൾ - വെള്ളനിറങ്ങൾ. മണിമുക്താവിലസത്സുവർണ്ണദണ്ഡങ്ങൾ - മണിമുക്തങ്ങളെക്കൊണ്ട് ശോഭിക്കുന്ന സുവർണ്ണ ദണ്ഡങ്ങളോടു കൂടിയവ. മണിമുക്തങ്ങൾ - രത്നങ്ങളും മുത്തുകളും, സുവർണ്ണദണ്ഡങ്ങൾ - സ്വർണ്ണപ്പിടികൾ. വിചിത്രചാമരങ്ങൾ. വിചിത്രങ്ങളായിരിക്കുന്ന ചാമരങ്ങൾ. വിചിത്രങ്ങൾ - മനോഹരങ്ങൾ. ആനന്ദഭരം - അത്യാനന്ദം.

ഭാവം - അല്ലയോ ലോകജനനീ! ശരച്ചന്ദ്രരശ്മികൾപോലെ വെളുത്തിരിക്കുന്നവയും മുത്തുകളും രത്നങ്ങളും പതിച്ചിരിക്കുന്ന സ്വർണ്ണപ്പിടികളുള്ളവയും ഏറ്റവും മനോഹരങ്ങളുമായ വെൺചാമരങ്ങളെക്കൊണ്ടു ഞാൻ പരമാനന്ദത്തോടുകൂടി നിന്തിരുവടിയെ വീശുന്നു.