ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-44


മധുകരവൃതകുംഭന്യസ്തസിന്ദൂരരേണുഃ
കനകകലിതഘണ്ടാകിങ്കിണീശോഭികണ്ഠഃ
ശ്രവണയുഗളചഞ്ചച്ചാമരോ മേഘതുല്യോ
ജനനി! തവ മുദേ സ്യാന്മത്തമാതംഗ ഏ‌ഷഃ        (44)

വിഭക്തി -
മധുകരവൃതകുംഭന്യസ്തസിന്ദൂരരേണുഃ - ഉ. പു. പ്ര. ഏ.
കനകലിത ഘണ്ടാകിങ്കിണീ ശോഭികണ്ഠഃ - അ. പു. പ്ര. ഏ
ശ്രവണയുഗളചഞ്ചച്ചാമരഃ - അ. പു. പ്ര. ഏ.
മേഘതുല്യഃ - അ. പു. പ്ര. ഏ.
ജനനി - ഈ. സ്ത്രീ. സംപ്ര. ഏ.
[ 74 ] തവ - യു‌ഷ്മ. ‌ഷ. ഏ.
മുദേ - ദ. സ്ത്രീ. ച. ഏ.
സ്യാൽ - ലിq്. പ. പ്ര. ഏ.
മത്തമാതംഗഃ - അ. പു. പ്ര. ഏ.
ഏ‌ഷഃ - ഏത. പു. പ്ര. ഏ.

അന്വയം - ജനനി! മധുകരവൃതകുംഭന്യസ്ത സിന്ദൂരരേണുഃ കനകകലിതഘണ്ടാകിങ്കിണീ ശോഭികണ്ഠഃ ശ്രവണയുഗള ചഞ്ചച്ചാമരഃ മേഘതുല്യ ഏ‌ഷഃ മത്തമാതംഗഃ തവ മുദേ സ്യാൽ.

അന്വയാർത്ഥം - ഹേ ജനനി! മധുകരവൃതകുംഭന്യസ്ത സിന്ദൂര രേണുവായി കനകലിത ഘണ്ടാകിങ്കിണീശോഭികണ്ഠമായി ശ്രവണയുഗളചഞ്ചച്ചാമരമായി മേഘതുല്യമായിരിക്കുന്ന ഈ മത്തമാതംഗം നിന്തിരുവടിയുടെ മുത്തിനായി ഭവിക്കട്ടെ.

പരിഭാ‌ഷ - മധുകരവൃതകുംബന്യസ്തസിന്ദൂരരേണു - മധുകരവൃതമായിരിക്കുന്ന കുംഭത്തിൽ ന്യസ്തമായിരിക്കുന്ന സിന്ദൂര രേണുവോടുകൂടിയത്. മധുകരവൃതം - വണ്ടിനാൽ ചുറ്റപ്പെട്ടത്. കുംഭം - മസ്തകപ്രദേശം. ന്യസ്തം - വെയ്ക്കപ്പെട്ടത്. സിന്ദൂരരേണു - സിന്ദൂരപ്പൊടി. കനകകലിത ഘണ്ടാകിങ്കിണീ ശോഭികണ്ഠം - കനകത്താൽ ഉണ്ടാക്കപ്പെട്ട ഘണ്ടകളോടും കിങ്കിണികളോടും കൂടി ശോഭിക്കുന്ന കണ്ഠത്തോടുകൂടിയത്. ഘണ്ടകൾ - മണികൾ. കണ്ഠം - കഴുത്ത്. ശ്രവണയുഗള ചഞ്ചച്ചാമരം - ശ്രവണയുഗള ചഞ്ചത്തുകളാകുന്ന ചാമരങ്ങളോടുകൂടിയത്. ശ്രവണയുഗളചഞ്ചത്തുകൾ - ശ്രവണയുഗളം കൊണ്ടുള്ള ആട്ടങ്ങൾ (ഇളക്കങ്ങൾ) ചാമരങ്ങൾ - വെൺചാമരങ്ങൾ. മേഘതുല്യം - മേഘംപോലെയുള്ളത്. മത്തമാതംഗം - മദിച്ച ആന. മുത്ത് - സന്തോ‌ഷം.

ഭാവം - അല്ലയോ അമ്മേ! വണ്ടുകൾ ചുറ്റിക്കൊണ്ടിരിക്കുന്ന മസ്തകത്തിൽ സിന്ദൂരപ്പൊടി ചാർത്തിയിട്ടുള്ളതും സ്വർണ്ണമണികളെക്കൊണ്ടും കിങ്ങിണികളെക്കൊണ്ടും ശോഭിക്കുന്ന [ 75 ]കഴുത്തോടുകൂടിയതും വെൺചാമരങ്ങൾപോലെ ആട്ടിക്കൊണ്ടിരിക്കുന്ന ചെവികളോടുകൂടിയതും മേഘംപോലെ ഇരിക്കുന്നതുമായ ഈ മത്തഗജം ഭവതിയുടെ സന്തോ‌ഷത്തിനായി ഭവിക്കട്ടെ.