ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/46
←സ്തോത്രം-45 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-46 |
സ്തോത്രം-47→ |
ഹയഗജരഥപത്തിശോഭമാനം
ദിശി,ദിശി, ദുന്ദുഭിമേഘനാദയുക്തം
അതിബഹുലതരംഗസൈന്യമേതൽ
ഭഗവതി ഭക്തിഭരേണ തേർപ്പയാമി. (46)
വിഭക്തി -
ഹയഗജരഥപത്തിശോഭമാനം - അ. ന. ദ്വി. ഏ.
ദിശി ദിശി - ശ. സ്ത്രീ. സ. ഏ.
ദുന്ദുഭിമേഘനാദയുക്തം - അ. ന. ദ്വി. ഏ.
അതിബഹുലതരംഗസൈന്യം - അ. ന. തൃ. ഏ.
ഏതൽ - ഏതച്ഛ. ന. ദ്വി. ഏ
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
ഭക്തിഭരേണ - അ. പു. തൃ. ഏ.
തേ - യുഷ്മ. ച. ഏ.
അർപ്പയാമി - ലട്ട്. പ. ഉ. ഏ.
അന്വയം - ഹേ ഭഗവതി! ഹയഗരഥപത്തിശോഭമാനം ദിശിദിശി
ദുന്ദുഭിമേഘനാദയുക്തം ഏതൽ അതിബഹുലതരംഗസൈന്യം
ഭക്തിഭരേണ തേ അർപ്പയാമി.
അന്വയാർത്ഥം - അല്ലയോ ഭഗവതി! ഹയഗജരഥപത്തിശോഭമാനമായി ദിക്കുതോറും ദുന്ദുഭിമേഘനാദത്തോടുകൂടിയതായിരിക്കുന്ന ഈ അതിബഹുലതരംഗസൈന്യത്തെ ഭക്തിഭരത്തോടു
കൂടി നിന്തിരുവടിക്കായിക്കൊണ്ടു ഞാൻസമർപ്പിക്കുന്നു.
പരിഭാഷ - ഹയഗജരഥപത്തിശോഭമാനം - ഹയം, ഗജം, രഥം.
പത്തി ഇവകളാൽ ശോഭിക്കുന്നത്. ഹയം - കുതിര. ഗജം -
ആന. രഥം - തേര്. പത്തി - കാലാള്. ദുന്ദുഭിമേഘനാങ്ങൾ -
മേഘനാദംപോലെയുള്ള ദുന്ദുഭിശബ്ദങ്ങൾ. മേഘനാദം - ഇടി.
ദുന്ദുഭി - പെരുമ്പറ. അതിബഹുലതരംഗസൈന്യം - അതി
ബഹുലതരംഗങ്ങൾപോലെയുള്ള സൈന്യങ്ങൾ. അതിബഹുലതരംഗങ്ങൾ - ഏറ്റവും വളരെ തിരമാലകൾ.
ഭാവം - അല്ലയോ ഭഗവതി! കുതിര, ആന, തേര്, കാലാൾ
ഇവയെക്കൊണ്ടു ശോഭിച്ചിരിക്കുന്നതും ജയഭേരികൊണ്ട് അഖില
ദിക്കുകളും മുഴക്കുന്നതും തിങ്ങിത്തള്ളി വരുന്ന തിരമാലകൾ
പോലെയുള്ളവയുമായ ഈ സൈന്യങ്ങളെ ഞാൻഭക്തിഭരത്തോടുകൂടി നിന്തുരുവടിക്കു സമർപ്പിക്കുന്നു.