ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-52


വിപഞ്ചീ‌ഷു സപ്തസ്വരാൻ വാദയന്ത്യ-
സ്തവ ദ്വാരി ഗായന്തി ഗന്ധർവകന്യാഃ
[ 85 ] ക്ഷണം സാവധാനേന ചിത്തേന മാതഃ
സമാകർണ്ണയ ത്വം മയാ പ്രാർത്ഥിതാസി        (52)

വിഭക്തി -
വിപഞ്ചീ‌ഷു - ഈ. സ്ത്രീ.. സ. ബ.
സപ്ത - സഖ്യാശ. ന. പു. ദ്വി. ബ.
സ്വരാൻ - അ. പു. ത്വി. ബ.
വാദയന്ത്യഃ - ഈ. സ്ത്രീ. പ്ര. ബ.
തവ - യു‌ഷ്മ. ‌ഷ.ഏ.
ദ്വാരി - രേഫാ. സ്ത്രീ. സ.ഏ.
ഗായന്തി - ലട്ട്. പ. പ്ര. ബ.
ഗന്ധർവകന്യാഃ - ആ. സ്ത്രീ. പ്ര. ബ.
ക്ഷണം - അ. ന. ദ്വി. ഏ.
സാവധാനേന - അ. ന. തൃ. ഏ.
ചിത്തേന - അ. ന. തൃ. ഏ.
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
സമാകർണയ - ലോട്ട്. പ. മദ്ധ്യ. ഏ.
ത്വം - യു‌ഷ്മ. പ്ര. ഏ.
മയാ - അസ്മ. തൃ. ഏ.
പ്രാർത്ഥിതാ - ആ. സ്ത്രീ. പ്ര. ഏ.
അസി - ലട്ട്. പ. മദ്ധ്യ. പു. ഏ.

അന്വയം - ഹേ മാതഃ വിരഞ്ചീ‌ഷു സപ്തസ്വരാൻ വാദയന്ത്യഃ ഗന്ധവർവ്വകന്യാഃ തവ ദ്വാരി ഗായന്തി ത്വം സാവധാനേന ചിത്തേന ക്ഷണം (തൽ സമാകർണ്ണയ (ഇതി) മയാ പ്രാർത്ഥിതാ അസി.

അന്വയാർത്ഥം - അല്ലയോ മാതാവേ! വിപഞ്ചികളിൽ സപ്തങ്ങളായിരിക്കുന്ന സ്വരങ്ങളെ വാദയന്തികളായിരിക്കുന്ന ഗന്ധർവ്വകന്യകൾ നിന്തിരുവടിയുടെ ഗോപുദ്വാരത്തിൽ ഗാനം ചെയ്യുന്നു. നിന്തിരുവടി സാവധനമായിരിക്കുന്ന ചിത്തത്തോടുകൂടി ക്ഷണ[ 86 ]നേരം സമാകർണ്ണം ചെയ്താലും, എന്ന് എന്നാൽ നിന്തിരുവടി പ്രാത്ഥിതയായി ഭവിക്കുന്നു.

പരിഭാ‌ഷ - വിപഞ്ചികൾ - വീണകൾ. സപ്തസ്വരങ്ങൾ - സപ്തങ്ങളായിരിക്കുന്ന സ്വരങ്ങൾ. (നി‌ഷാദ ഋ‌ഷഭ ഗാന്ധാരാദി) വാദന്തികൾ - വാദിക്കുന്നവർ, വദിക്ക - അഭ്യസിക്ക. ഗന്ധർവ്വ കന്യകൾ - ഗന്ധർവ്വബാലികകൾ. ഗാനംചെയ്ക - പാടുക. സാവധാനം - അവധാനത്തോടുകൂടിയത്. അവധാനം - ധാരണ. ചിത്തം - മനസ്സ്. സമാകർണ്ണനം ചെയ്ക - കേൾക്കുക. പ്രാത്ഥിതാ - പ്രാത്ഥിക്കപ്പെട്ടവൾ.

ഭാവം - അല്ലയോ ദേവി! വീണകളിൽ സപ്തസ്വരങ്ങളെ അഭ്യസിക്കുന്നവരായ ഗന്ധർവ്വബാലികകൾ നിന്തിരുവടിയുടെ ഗോപുരദ്വാരങ്ങളിൽ ഗാനം ചെയ്യുന്നു. നിന്തിരുവടി സ്വല്പനേരം സാവധാനമനസ്സോടുകൂടി കേൾക്കണമെന്നു ഞാൻപ്രാർത്ഥിക്കുന്നു.