ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/58
←സ്തോത്രം-57 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-58 |
സ്തോത്രം-59→ |
അഥ മണിമയമഞ്ചകാഭിരാമേ,
കനകവിതാനമയൈർവിരാജമാനേ
പ്രസരദഗരുധൂപധൂപിതേസ്മിൻ
ഭവതി മേ ഭവനേസ്തു തേ നിവാസഃ (58)
വിഭക്തി
അഥ - അവ്യ.
മണിമയമഞ്ചകാഭിരാമേ - അ. ന. സ. ഏ.
കനകവിതാനമയൈഃ - അ. പു. തൃ. ബ
വിരാജമാനേ - അ. ന. സ. ഏ
പ്രസരദഗരുധൂപധൂപിതേ - അ. ന. സ. ഏ.
അസ്മിൻ - ഇദം. ശ. മ. ന. സ. ഏ.
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
ഭവനേ - അ. ന. സ. ഏ.
അസ്തു - ലോട്ട്. പ. പ്ര. ഏ.
തേ - യുഷ്മ. ഷ. ഏ.
നിവാസേഃ - അ. പു. പ്ര. ഏ.
അന്വയം - ഹേ! ഭവതി അഥ മണിമയമഞ്ചകാഭിരാമേ കനക
വിതാനമയൈഃ വിരാജമാനേ പ്രസരദഗരുധൂപധൂപിതേ മേ
അസ്മിൻ ഭവനേ തേ നിവാസഃ അസ്തു.
അന്വയാർത്ഥം - അല്ലയോ ഭഗവതി! അനന്തരം മണിമയമഞ്ചകാഭിരാമമായി കനകവിതാനമയങ്ങളെക്കൊണ്ടു വിരാജമാനമായി പ്രസരദഗരുധൂപധൂപിതമായിരിക്കുന്ന എന്റെ ഈ ഭാവനത്തിൽ നിന്തിരുവടിയുടെ നിവാസം ഭവിക്കട്ടെ.
പരിഭാഷ - മണിമയമഞ്ചകാഭിരാമം - മണിമയമഞ്ചകത്താൽ
അഭിരാമം. മണിമയമഞ്ചകം - രøക്കട്ടിൽ. അഭിരാമം -
മനോഹരം. കനകവിതാനമയങ്ങൾ - കനകമയമായ
വിതാനങ്ങൾ. വിതാനങ്ങൾ - മേൽക്കട്ടിക്കൾ. വിരാജമാനം -
ശോഭിക്കുന്നത്. പ്രസരദഗരുധൂപധൂപിതം - പ്രസരത്തായിരിക്കുന്ന അഗരുധൂപത്താൽ ധൂപിതം. പ്രസരത്ത് - പ്രസരിക്കുന്നത്. പ്രസരിക്ക - വ്യപിക്ക. അഗരുധൂപം - അകിൽപുക.
ധൂപിതം - ധൂപിക്കപ്പെട്ടത്. ഭവനം - ഗൃഹം. നിവാസം -
താമസം.
ഭാവം - അല്ലയോ ഭഗവതി! രøമയമായ മഞ്ചത്താൽ
മനോഹരവും സ്വർണ്ണമേൽക്കട്ടികൾകൊണ്ട് ശോഭിക്കുന്നതും,
എങ്ങും വ്യാപിച്ചിരിക്കുന്ന അകില്പുകയോടുകൂടിയതുമായ
എന്റെ ഈ ഭവനത്തിൽ നിന്തിരുവടി വസിച്ചാലും.