ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/60
←സ്തോത്രം-59 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-60 |
സ്തോത്രം-61→ |
തവ ദേവി സരോജചിഹ്നയോഃ
പദയോർന്നിർജ്ജിതപത്മരാഗയോഃ
അവിരക്തതരൈരലക്തകൈഃ
പുനരുക്താം രചയാമി രക്തതാം (60)
വിഭക്തി -
തവ - യുഷ്മ. ഷ. ഏ.
ദേവി - ഈ. സ്ത്രീ. സംപ്ര. ഏ
സരോജചിഹ്നയോഃ - അ. ന. സ. ദ്വി.
പദയോഃ - അ. ന. സ. ദ.
നിർജ്ജിതപത്മരാഗയോഃ - അ. ന. സ ദ്വി
അവിരക്തതരൈഃ - അ ന തൃ ബ
അലക്തകൈഃ - അ. ന. തൃ. ബ.
പുനരുക്താം - ആ. സ്ത്രീ. ദ്വി. ഏ
രചയാമി - ല. പ. ഉ. ഏ
രക്തതാം - ആ. സ്ത്രീ. ദ്വി ഏ.
അന്വയം - ഹേ ദേവി! സരോജചിഹ്നയോഃ നിർജ്ജിതപത്മരാഗയോഃ തവ പദയോഃ അവിരക്തതരൈഃ അലക്തകൈഃ പുനരുക്താം രക്തതാം രചയാമി.
അന്വയാർത്ഥം - അല്ലയോ ദേവി! സരോജചിഹ്നങ്ങളായി നിർജ്ജിതപത്മരാഗങ്ങളായിരിക്കുന്ന നിന്തിരുവടിയുടെ പദങ്ങളിൽ അവിരക്തതരങ്ങളായിരിക്കുന്ന അലക്തകങ്ങളെക്കൊണ്ടു പുനരുക്തയായിരിക്കുന്ന രക്തതയെ രചിക്കുന്നു.
പരിഭാഷ - സരോജചിഹ്നങ്ങൾ - സരോജം പോലെയുള്ള ചിഹ്നത്തോടുകൂടിയത്. സരോജം താമര, ചിഹ്നം - അടയാളം നിർജ്ജിതപത്മരാഗങ്ങൾ. നിർജ്ജിതമായിരിക്കുന്ന പത്മരാഗത്തോടുകൂടിയവ. നിർജ്ജിതം - തോല്പിക്കപ്പെട്ടത്. പത്മരാഗം - രത്നവിശേഷം. അവിരക്തതരങ്ങൾ - ഏറ്റവും അവിരക്തങ്ങൾ (നലവണ്ണം ചുവപ്പുള്ളത്). അലക്തകങ്ങൾ - അരക്കുകുഴമ്പുകൾ. പുനരുക്താ - പുനർവ്വചിക്കപ്പെട്ടത്. രക്തതാ - ചുവപ്പ്. രചിക്ക - അണിയിക്ക.
ഭാവം - അല്ലയോ ദേവി! ഞാൻ താമരപ്പൂ പോലെയുള്ള പാടുകൊണ്ടടയാളപ്പെട്ടതായും പത്മരാഗത്തേക്കാൾ ചുവപ്പുള്ളതായും ഇരിക്കുന്ന നിന്തിരുവടിയുടെ പാദങ്ങളിൽ ഏറ്റവും ചുവപ്പുള്ള അരക്കുകുഴമ്പുകൊണ്ടു രാണ്ടാമതെന്നപോലെ ചുവപ്പിക്കുന്നു.