ദേവീമാഹാത്മ്യം കിളിപ്പാട്ട്/പതിമൂന്നാം അദ്ധ്യായം

പതിമൂന്നാം അദ്ധ്യായം

നിന്നെയുംവൈശ്യകുലോത്തമൻതന്നെയും
അന്യവിവേകമില്ലാത്ത ജനത്തെയും

മോഹിപ്പിക്കുന്നതും വിഷ്ണുമായാദേവി
മോഹത്തെ നീക്കുന്നതും പരമേശ്വരി

സേവിപ്പവർക്കു സ്വർഗ്ഗഭോഗമോക്ഷങ്ങൾ
ദേവിയത്രേ കൊടുക്കുന്നതു നിർണ്ണയം

ഇത്ഥം മുനിവചനം കേട്ടു ഭൂപനും
ഭക്ത്യാ മുനിയെ നമസ്കരിച്ചീടിനാൻ

വൈശ്യനും താപസശ്രേഷ്ഠനെക്കൂപ്പീട്ട്
ആശ്ചര്യമുൾക്കൊണ്ടിറിവരുമായുടൻ

പോയാർ തപസ്സിനു സഹ്യാചലാന്തികേ
‘മായാ’ ഭഗവതെയെക്കണ്ടുകൊള്ളുവാൻ

പുണ്യനദീപുളനേ ചെന്നിരുന്നവർ
നന്നായ് തപസ്സു ചെയ്തീടിനാർ സന്തതം

മൃത്തുകൊണ്ടംവികാദക്വിയെ നിർമ്മിച്ചു
നിത്യവും പൂജിച്ചു ഭക്ത്യാ നിരന്തരം

ആഹാരവും വെടിഞ്ഞേക ബുദ്ധ്യാ നിജ
ദേഹാർദ്ധരക്തേന കൃത്വാ നിവേദ്യവും

ഏവമാരാധിച്ചു മൂന്നുസംവത്സരം
ദേവിയെച്ചിന്തിച്ചിരുന്നോരനന്തരം \1\0

പ്രത്യക്ഷമായരുൾചെയ്തിതവരോടു
ചിത്തഹിതം ചൊല്വിനാശു നൽകീടുവൻ

എന്നതുകേട്ടപേക്ഷിച്ചു സുരഥനു-
മെന്നുടെ രാജ്യമെനിക്കു ലഭിക്കണം

അന്യജന്മത്തിങ്കലും നാശമെന്നിയെ
വന്നു കൂടേണമെനിക്കു രാജ്യമെനിക്കു രാജ്യം ധ്രുവം

ഉത്തമനാകിയ വൈശ്യനും ദേവിയെ
ഭക്ത്യാവണങ്ങി വരം വരിച്ചീടിനാൻ

ഞാനെന്നുമമ്പോടെനിക്കെന്നുമുള്ളൊരു
മാനമെന്മാനസേയുണ്ടാകരുതല്ലോ

ജ്ഞാനമവണ്ണമനുഗ്രഹിച്ചീടണം
നാഥേ ദയാനിധേ! ലോകൈകമാതാവേ!

ഇത്ഥമപേക്ഷിച്ച നേരത്തു ദേവിയും
സത്വരം ഭുവരനോടരുളിച്ചെയ്തു

ശത്രുക്കളേയും ഹനിച്ചു രാജ്യം തവ
സിദ്ധിക്ക രാജ്യമകണ്ടമാകും വണ്ണം

പിന്നെ മരിച്ചു വിവസ്വാനു പുത്രനായ്-
ത്തന്നെ പിറക്ക സാവർണ്ണയാം പത്നിയിൽ

അന്നു സാവണ്ണകനെന്ന നാമത്തോടും
വന്നീടുമെട്ടാം മനുവായ് ഭവാനെടോ \2\0

വൈശ്യകുലോത്തമ നീയപേക്ഷിച്ചത്
ആശ്ചര്യമെത്രയും നല്ലനല്ലോ ഭവാൻ

സംഗവിഹീനമാം ജ്ഞാനവും നിത്യമാ-
യെങ്കലിളക്കമില്ലാത്തൊരു ഭക്തിയും

തന്നേൻ നിനക്കൊടുക്കത്തു കൈവല്യവും
വന്നീടുമെന്നരുളിച്ചെയ്റ്റ്ഹു ദേവിയും

ഇത്ഥമവർക്കു വരവും കൊടുത്തിതു
ഭക്തിയോടേറെ സ്തുതിച്ചാരവർകളും

ഉണ്ടായ സന്തോഷമോടവരങ്ങനെ
കണ്ടിരിക്കേ മണഞ്ഞീടിനാൾ ദേവിയും

ദേവീനിയോഗാൽ സുരഥനാം ഭൂപതി
ദേവോത്തമനായ സൂര്യനുപുത്രനായ്

സാവർണ്ണനാകുമെട്ടാം മനുവായ് വരും
ദേവികാർത്ത്യായനി നിത്യംനമോസ്തുതേ!

ഇത്ഥം ത്രയോദശാദ്ധ്യായം കഴിഞ്ഞിതു
ചിത്തമോദേന സേവിച്ചു കൊൾകേവരും

ഇന്നിയഞ്ചദ്ധ്യായമുണ്ടു ചൊല്ലീടുവാൻ
ഇന്നല്ലയെന്നു ചൊന്നാൾ കിളിപ്പൈതലും \2\9

മാതർമ്മേ മധുകൈടഭഘ്നി മഹിഷ
പ്രാണാപഹാരോദ്യമേ!
ഹേലാനിർമ്മിത ധൂമ്രലോചന വധേ!
ഹേ ചണ്ഡമുണ്ഡാർദ്ദിനീ!
നിശ്ശേഷീകൃതരക്തബീജതനുജേ
നിത്യേ ! നിശുംഭാപഹേ!
ശുംഭധ്വംസിനീ സംഹാരാശുദുരിതം
ദുർഗ്ഗേ! നമസ്തേƒoബികേ!