ദേവ ദേവനു മംഗളം
←യുസ്തൂസ് യോസഫിന്റെ ക്രിസ്തീയകീർത്തനങ്ങൾ | ദേവ ദേവനു മംഗളം രചന: |
സൗരാഷ്ടം - ആദിതാളം
പല്ലവി
ദേവ- ദേവന്നു മംഗളം
മഹോന്നതനാം
ദേവ- ദേവന്നു മംഗളം
ചരണങ്ങൾ
ദേവ ദൂത-രാകാശ ദിവ്യഗണങ്ങൾ പാടി
കേവലാനന്ദത്തോടെ-മേവി സ്തുതിചെയ്യുന്ന
(ദേവ...)
സകല ലോകങ്ങാളിലെ സർവ്വഗണങ്ങളേയും
സുഖമുടനെ ചമച്ചു- സകല നാളും പാലിക്കും-
(ദേവ...)
നരഗണങ്ങളിന്നതി ദുരിതമൊഴിപ്പാനായി-
തിരുമകനെ നരനായ് ധരണിയിങ്കലയച്ച-
(ദേവ...)
പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവേ നൽകും ജീവ ജലാശയമാം-
(ദേവ...)
ആദരവോടു തന്റെ വേദ വെളിവു മനു-
ജാതികൾക്കരുളിയ- ആദി നാഥനാകുന്ന.
(ദേവ...)