ദൈവം സകലവും നന്മക്കായ്
ദൈവം സകലവും നന്മക്കായ് (ക്രിസ്തീയ കീർത്തനം) രചന: |
ദൈവം സകലവും നന്മക്കായ് ചെയ്യുന്നു
ഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നു
ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ
കൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ല
ശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നു
രക്ഷകനടയന്മേൽ പക്ഷമായ് ചെയ്തതെല്ലാം
സങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽ
തൻ കൃപയളവെന്യേ അനുഗ്രഹ നിറവേകി
എത്രനല്ലുടയവൻ കൃമിയാമടിയന്മേൽ
ഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ല
സ്വർഗമേനിക്കായി തൻ പുത്രനിൽ നൽകിയ
ദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നു
എമ്മാനുവേലിന്റെ ചിറകുകൾ വിടരുന്ന
അമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ