ദൈവത്തിൻ പൈതലേ നിന്റെ
1. ദൈവത്തിൻ പൈതലേ നിന്റെ രചന: |
പല്ലവി
ദൈവത്തിൻ പൈതലേ നി-ന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങ-ളാലെ
പാരം വലഞ്ഞീടുമ്പോൾ
പല്ലവി
ചി-ന്താകുല-ങ്ങൾ
ചിന്താകു-ലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ നിൻ പേർ-
ക്കായ്ക്കരുതുന്നുണ്ടവൻ
ലോകത്തിൻ ചിന്തക-ളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാ-ലും
മുറ്റും തളർന്നീടുമ്പോൾ
കർത്താവി-ന്നിഷ്ടമാം വ-ണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയ-ത്നങ്ങൾ എപ്പോ-ഴും
നിഷ്ഫലമായ വരുമ്പോൾ
ദൈവം നിന്നെ നട-ത്തുന്ന
നിൻ വഴിയിൽ മുഴു-വൻ
അന്ധകാരം വരുമ്പോ-ഴും
അന്തരംഗത്തിലെ നിൻ
നിന്നുടെ പേർക്കിഹ ലോ-കേ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം