ദൈവത്തിൽ ഞാൻ കണ്ടൊരു
"യേശു എന്നാത്മ സഖേ" എന്ന രീതി
Tune: "Jesus lover of my soul"
1.ദൈവത്തിൽ ഞാൻ കണ്ടൊരു-നിർഭയമാം പാർപ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാൻ
പല്ലവി
തന്റെ ചിറകിന്നു കീഴ് ദുർഘടങ്ങൾ നീങ്ങി ഞാൻ
വാഴുന്നെന്തു മോദമായ്- പാടും ഞാൻ അത്യുച്ചമായ്
2.തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാൻ പാർക്കയാൽ
രാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ മാഞ്ഞുപോയ്......തന്റെ
3.ഘോര മഹാ മാരിയോ കൂരിരുട്ടിൻ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ......................തന്റെ
4.ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലും
വീതിയുള്ള പക്ഷങ്ങൾ സാധുവേ മറച്ചിടും.....................തന്റെ
5.സ്നേഹശാലി രക്ഷകൻ-ഖേടകം തൻ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ!-...........തന്റെ