ദൈവമേ എത്രയാഗാധമഹോ നിൻ ദിവ്യ വിചാരണകൾ -ഓർക്കിൽ

എവ്വിധമതിലെ ദിവ്യ രഹസ്യങ്ങൾ ചൊവ്വോടറിഞ്ഞിടുന്നു


വാനവും ഭൂമിയുമാഴവുമൊരുപോൽ വാണരുന്നു സദാ- മഹാ

ജ്ഞാനമോടവയെ നിൻ മഹത്വത്തിന്നായ് നീ നടത്തീടുന്നഹോ!


നിൻ പ്രിയ മക്കടെ നന്മയിലേക്കായ് ആമ്പിയലും പരനേ-എല്ലാം

ഇമ്പമോടൊന്നായ് വ്യാപാരിച്ചീടുന്നു തുമ്പമവർക്കു വൃഥാ


മൊട്ടിനു കൈയ്പ്പു രുചിക്കിലുമായതു പൊട്ടി വിടർന്നിടുമ്പോൾ -അതു

കാട്ടുമതിൻ മധുരാകൃതിയും തേൻ കട്ടയുമുണ്ടകമേ


ശിക്ഷയിലും ബഹു കഷ്ടത തന്നിലും അക്ഷയനാം പരനേ-നിന്റെ

രക്ഷയിൻ മാമധുരം രുചിക്കാമതു നിശ്ചയമീയെനിക്ക്


എന്തിനു പൊന്തി വരുന്നൊരു കാറിനാൽ ചിന്ത തളർന്നിടുന്നു-വരം

ചിന്തിടുമാറതു പൂർണ്ണമതോർത്താൽ സന്തോഷമേയെനിക്കു


എത്ര കരുത്തൊരിരുട്ടിലുമീ ഞാൻ കർത്തനേ നിൻ വലങ്കൈ -കണ്ടെൻ

അത്തലടക്കി മനോസുഖമെപ്പോഴും എത്തിടാമേ പരനേ


മന്നനേ നിന്നുടെ വൻ ക്രിയയെ ഞാൻ ഒന്നിനെ കണ്ടുടനെ-മഹാ

മന്ദനായ് വിധിചെയ്‌വാതിരിപ്പാനായ് തന്നിടേണം കൃപയെ


</poem>

"https://ml.wikisource.org/w/index.php?title=ദൈവമേ_എത്ര_അഗാധമഹോ_നിൻ&oldid=218722" എന്ന താളിൽനിന്ന് ശേഖരിച്ചത്