ദൈവമേ നി ൻ അറിവാലെ -ഹൃദയം നിറക്കുകെ
ജീവനാം നിനൻ കൃപയാലെ- ആത്മക്കൺ തുറക്കുകെ

          ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭാക്തൻ സത്യ സമ്പത്തും
          വാഞ്ചിക്കേണം, കെഞ്ചീടെണം ക്രിസ്തുവിങ്കൽ കണ്ടെത്തും

ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ

തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ

ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം

നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും

മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും എന്നുമേ

ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക.

"https://ml.wikisource.org/w/index.php?title=ദൈവമേ_നിൻ_അറിവാലെ&oldid=126201" എന്ന താളിൽനിന്ന് ശേഖരിച്ചത്