(കുതിച്ചു കയറുന്ന ജീവന്റെ എന്ന രീതി)
            പല്ലവി
ദൈവ ശുദ്ധാത്മാവെ-ന്നിലേറിവസിപ്പാൻ
ദൈവമന്ദിരമല്ലോ എന്നുള്ളം- മുഴുവൻ
        ചരണങ്ങൾ
ഉദിച്ചുയർന്നീടുന്ന-സൂര്യപ്രഭപോലെ
നാഥാ നീ വന്നുള്ളിൽ ശോഭിക്ക-എന്നും-

ഇരുളകന്നീടുമാ-റെന്നിൽ നീ വന്നു
ഒരു ദിനവും മാറാതെ വാസം-ചെയ്ക-

ഉന്നതകാംക്ഷര -ക്ഷകനോടേറുവാൻ
മന്നവൻ തേജസ്സെന്നക-മേ കാണിക്ക-

സുന്ദരരൂപനാ-മേശുവിൻ ഭംഗി എൻ
കണ്ണിൽ പതിക്ക ശുദ്ധാത്മാവേ- വേഗം-

നീതിസൂര്യനെന്നിൽ-അസ്തമിക്കാതെന്നും
ഉദിച്ചുയരെപൊങ്ങി-ശോഭിക്കെ-ട്ടുള്ളിൽ

അതിശയമാം പ്രഭ-ശോഭിച്ചീടട്ടെന്നിൽ
അതിവിശുദ്ധസ്ഥലത്തെ-ഷെഖൈനാ-പോലെ-

മുൾപടർപ്പിൽ മോശ-കണ്ട ജ്വാലാഗ്നി പോൽ
മുൾചെടിയാമെന്നിൽ ദൈവാഗ്നി-കത്തട്ടെ-