1. ദൈവസമാധാനം ഇമ്പ നദി പോൽ
   അൻപോടൊഴുകുന്നു ശീഘ്രഗതിയായ്
   നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും
   വിരഞ്ഞതിലേവം എല്ലാ ദിനവും
                പല്ലവി
  സ്ഥിരവാസത്താലെ പൂർണ്ണാനുഗ്രഹം
  തിരുമൊഴിയാലെ സമ്പൂർണ്ണാശ്വാസം

2. ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താൻ
    ശത്രു ഭയം തീരെ ഇല്ലിനി മേലാൽ
   ചഞ്ചലമെന്നിയെ കാക്കുന്നവിടെ
   ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ-

3.സൂര്യ ഘടികാരം തന്നിൽ തിരിയും
   ച്ഛായ പോൽ വിചാരം തുമ്പം സർവ്വവും
   സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം
   പൂർണ്ണമനസ്സാലെ തന്നിൽ ചേർന്നിടാം

"https://ml.wikisource.org/w/index.php?title=ദൈവസമധാനം_ഇമ്പ_നദി_പോൽ&oldid=153164" എന്ന താളിൽനിന്ന് ശേഖരിച്ചത്