നിദ്രയിൽ ഞാനായ നേരം
ഊശേനി ആദിതാളം
നിദ്രയിൽ ഞാനായനേരം-ഭദ്രമായെന്നെ പാലിച്ച
സച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തം
ചാവിൻ നിദ്രയിൽ നിന്നു ഞാൻ-ജീവിച്ചു കൺതുറക്കുമ്പോൾ
ദൈവമേ നിൻ നിത്യ പ്രകാശത്തെ-കാണ്മാൻ തുണക്ക
ഏന്നുടെ പാപമഖിലം-സൂര്യനാൽ മഞ്ഞെന്നപോലെ
നന്നേ നശിപ്പിക്കയെൻ കർത്താവേ-കാരുണ്യരാശേ
എൻ നിനവുമിച്ഛകളും- നിൻ പുണ്യഹിതാനുരൂപം
പൂർണ്ണമായ് പാലിക്ക നിന്നാത്മാവാൽ- എന്നെ നിറച്ച്
ഇന്നത്തെ എൻ ക്രിയകളും-വാഗ്മനോഭാവങ്ങലെല്ലാം
നിന്ദ്യമെന്ന്യേ നിൻ ഹിതത്തിൽ തന്നെ-ഭരിക്കേണമെ
പ്രാതഃപ്രസന്നാത്മാവിനെ- ജ്യോതിമ്മയതനു സത്യ
വേദത്തിന്നൊത്തൊരു മാർഗ്ഗെ മോദാൽ നടത്തേണമേ.