നിൻ മഹാ സ്നേഹമേശുവെ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

നിൻ മഹാ സ്നേഹമേശുവെ
എൻ മനസ്സിൽ അഗാധമേ
എന്നിൽ സ്നേഹകാരണം
എന്നറിവിന്നതീതമെ

       ചരണങ്ങൾ 

 
താരകങ്ങൾക്കു മീതെയും
താവകസ്നേഹം ഉന്നതം (2)

ആഴിയിലും നിൻ സ്നേഹത്തിൻ
ആഴമഗാധമെൻ പ്രിയാ (2)


ദോഷിയാമെന്നെ തേടിയോ
ക്രൂശുവരെയും താണു നീ (2)

പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ (2)


മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോ എന്നെ (2)

നിൻ തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും. (2)


നിത്യതയിൽ നിൻ സന്നിധി
എത്തി ഞാൻ വിശ്രമിക്കവേ (2)

നിൻ മുഖകാന്തിയിൽ സദാ
നിർവൃതി തേടും ഞാൻ പാരാ. (2)

"https://ml.wikisource.org/w/index.php?title=നിൻ_മഹാസ്നേഹമേശുവെ&oldid=216956" എന്ന താളിൽനിന്ന് ശേഖരിച്ചത്