നീതിയോ മനുജാ നീ ദയാഹീനം ചെയ്വതേ മഹാപാപമേ ഹാ ലോകെ ഘോരാപരാധമെ ലോകനീതിയിതാമോ പാരിലീനിലപോമോ അധികാര വഞ്ചനയാമോ വിധിശാസനം പഴുതാമോ (ലോകനീതി..)

മാളികമേലേ മരുവും ധനവാൻ കാണ്മതോ ഈ ലോകം -കൊൾവതോ ദുർമ്മോഹം (ലോകനീതി..)

സന്താപമെ സകലം ചിന്താനിശാഭരമേ ഭുവനം ഈശാ അൻപിയലാത്തിരുവുള്ളം ശിലയോ നീയെയെൻ ആധാരം ദേവാദിദേവാ (ലോകനീതി..)

"https://ml.wikisource.org/w/index.php?title=നീതിയഹോ_ഭൂവനെ_മറവായ്&oldid=219066" എന്ന താളിൽനിന്ന് ശേഖരിച്ചത്