നീയൊഴികെ നീയൊഴികെ

രചന:മോശവത്സലശാസ്ത്രികൾ

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ
സ്നേഹമയമേ വിശുദ്ധി നീതി നിറവേ (നീയൊഴികെ..)
                                    1
നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ
നീയെൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം (നീയൊഴികെ..)
                                    2
എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ (നീയൊഴികെ..)
                                    3
ജീവനെക്കാൾ നീ വലിയോൻ ആകുന്നെനിക്കു
ഭൂവിൽ അറിവാൻ നിനക്കു തുല്യം മറ്റില്ലെ (നീയൊഴികെ..)
                                    4
തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ
നിന്നരുമ നാമം അടിയാനു സമസ്തം (നീയൊഴികെ..)
                                    
മംഗലമേ എൻ ധനമേ ക്ഷേമ ദാതാവേ
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ (നീയൊഴികെ..)

"https://ml.wikisource.org/w/index.php?title=നീയൊഴികെ_നീയൊഴികെ&oldid=218775" എന്ന താളിൽനിന്ന് ശേഖരിച്ചത്