പരദേവാ സ്വർഗ്ഗ പുരദേവാ
പരദേവാ സ്വർഗ്ഗ-പുരദേവാ ബഹു രചന: |
പരദേവാ സ്വർഗ്ഗ-പുരദേവാ ബഹു
പരദേവാ പങ്കഹരദേവാ-യേശുദേവാ!
2
പരലോകം വിട്ടു-നരലോകേ ഒരു
ചെറുബാലൻ ആയ-പരസൂനോ!-യേശുദേവാ!
3
ആനന്ദമേ പരമാനന്ദമേ-സദാ
ആനന്ദമേ നിനക്കേ-വന്ദനം -യേശുദേവാ!
4
ഹാലേലുയ്യാ പിതാവി-നല്ലേലുയ്യാ നിത്യം
ഹല്ലേലുയ്യാ എങ്ങും-ഹല്ലേലുയ്യാ-ആമേൻ
5.
ഏലോഹിം തിരുസുതൻ ഇമ്മാനുവേലിന്നും
ഈ ലോകം പരലോകം എങ്ങും ഹല്ലേലുയാ-മേൻ
6
ശുദ്ധാത്മാവിനും നിത്യം-ഹല്ലേലുയാ
പരിശുദ്ധാത്മ ദേവനെന്നും ഹല്ലേലുയാ-ആമേൻ.