പരമേശ പരിപാഹി
പരമേശ പരിപാഹി ഗിരിജാപതേ ശംഭോ
പരിപാവന ചരിത ത്രിപുരാന്തക ( 2 )
ജഗദീശ്വര നിൻ രൂപമതിമോഹനം ശംഭോ
ജഗദ്ധാതി പധ്യസാരമതിമോഹനം ( പരമേശ ..)
തലയിലുണ്ടൊരുദേവി ശശിദേവനും ശംഭോ
കുലദൈവ ഗണമല്ലോ ഗളഭൂഷണം.
പരിചരിക്കും പാർവതി പരിസേവിത ശംഭോ
പുരഹര ഭവതീയ പദവിപാരം ( പരമേശ ..)
ഗണപതി ഗുണമേകും വരദൈവതം ശംഭോ
അനുജനാം കാർത്തികേയൻ ആർത്തിനാശനൻ
ശബരിഗിരീശ്വരനാം മണികണ്ഡനും ശംഭോ
ഭവതീയ ജാതരല്ലേ ഭുവനേശ്വര ( പരമേശ ..)
നടനകല പ്രവീണ നിടിലേക്ഷണ ശംഭോ
ചുടലയിൽ നടമാടും ഭൂതേശ്വരാ
കഴലിണ തൊഴുതീടും അടിയനെ നീ ശംഭോ
അഴലൊഴിച്ചു പാലിക്ക പരമേശ്വരാ ( പരമേശ ..)
- നീലംപേരൂർ കുട്ടപ്പപണിക്കർ