ഏകതാളം
                    

1.പരിശുദ്ധപരനേ നിരന്തരം സ്തുതിപ്പിൻ
   പാടിത്തൻ നാമംകൊണ്ടാടിക്കുമ്പിടുവിൻ
   തിരുജനങ്ങളെ ഉണരിൻ തൻ ദാസർ
   തിരുമുമ്പിൽ വണങ്ങിടുവിൻ- എന്നേക്കും

2.നാഥനും നമുക്കു താതനും ആയുള്ള
   നല്ല യഹോവായെ എല്ലാരും സ്തുതിപ്പിൻ
   ഏതും ആയാസമെന്യെ തൻ വീട്ടിൽ
   എകനെ പുകഴ്ത്തീടുവിൻ-എന്നേക്കും

3.നന്മക്കടലിനെ ചെമ്മെ നാം സ്തുതിച്ചാൽ
   നമുക്കതു മഹിമയെന്നറിഞ്ഞു കുമ്പിടുവിൻ!
   ഇമ്മഹാ പദവിയെനാം- എല്ലാരും
   ഇഷ്ടത്തോടാചരിക്കാം!-എന്നേക്കും

4.വാനവും പാരും താനത്രെ ചമച്ചു
  വല്ലഭൻ നല്ലവൻ-എല്ലാരിലുയർന്നോൻ
  ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ- പേരിൽ
  നല്ലകീർത്തികൾ കൊടുപ്പിൻ!-എന്നേക്കും

5.ദൈവപിതാവെ! ദിവ്യകുമാരാ!
  ദൈവശുദ്ധാത്മ! ത്രിയേക ദേവേശാ
  സർവ്വകാലവും പുകഴ്ച- ഭവാനു
  ഭവിക്കേണം! ഹല്ലേലൂയ്യാ- ആമേൻ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_പരനേ_നിരന്തരം&oldid=28965" എന്ന താളിൽനിന്ന് ശേഖരിച്ചത്