പരിശുദ്ധ രാജ്ഞീ.. എന്നു തുടങ്ങുന്ന പ്രാർത്ഥന

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ, സ്വസ്തി! ഞങ്ങളുടെ മാധുര്യവും ജീവനുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയിൽ വിങ്ങിക്കരഞ്ഞ അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങേ ഉദരത്തിൻ‌ഫലമായ ഈശോയേ ഞങ്ങൾക്കു കാണിച്ചുതരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേൻ.


<< മറ്റു പ്രാർത്ഥനകൾ

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_രാജ്ഞീ&oldid=51964" എന്ന താളിൽനിന്ന് ശേഖരിച്ചത്