പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന/അനുബന്ധം
അനുബന്ധം
തിരുത്തുകവിശുദ്ധി തൂകും ലില്ലി പുഷ്പമേ
നിതാന്ത സൗന്ദര്യമേ...
പ്രശാന്ത സാഗരമേ...
വാടാമലരേ... പൂജാപുഷ്പമേ
വിശുദ്ധനാമന്തോനീസേ...
ഞങ്ങൾതൻ പ്രാർത്ഥന സ്വീകരിക്കേണമേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചിടേണമേ.
കൈവിട്ടു പോയോരെ...
കണ്ടെത്തിടുന്നോനേ...
കന്മഷമേശാത്ത... പുണ്യവാനേ
തിന്മകൾ കൂരിരുൾ പാതയിൽ നിന്നുമീ
കുഞ്ഞാടുകളെ കരകയറ്റേണമേ
നന്മ നിറഞ്ഞ മറിയത്തിൽ മക്കളായ്
ഞങ്ങളെ മാറ്റണെ പുണ്യതാതാ.
ഞങ്ങൾതൻ പ്രാർത്ഥന കേൾക്കേണമേ
അങ്ങു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചിടേണമേ
ഉണ്ണിമിശിഹായെ കൈകളിലേന്തുന്ന
നിർമ്മല സ്നേഹത്തിന്നാത്മനാഥാ
അങ്ങിൽ വിളങ്ങുമെളിമവിനയങ്ങൾ
ഞങ്ങൾ തന്നാത്മാക്കൾക്കേകേണമേ.
II
തിരുത്തുകഅന്തോനീസേ ആശ്രയമേ
അണിയണിയായി ഞങ്ങളിതാ
തവതിരുമുന്നിൽ നിൽക്കുന്നു
കരുണ നീ വേഗം ചൊരിയണമേ...
അപരാധങ്ങൾ ചെയ്തവരാം
അടിയങ്ങളിന്നഴലിന്റെ
ആഴക്കടലിൽക്കഴിയുന്നു
അനുഗ്രഹം നീ നൽകണമേ...
ബേത്‌ലഹേമിൽ ജനിച്ചൊരു
ദിവ്യശിശുവിൻ പ്രിയനാകും
അന്തോനീസേ ഞങ്ങളിൽ നിന്ന്-
നുഗ്രഹങ്ങൾ ചൊരിയണമേ...