പൂങ്കുയിലേ നീ പാടുക മോഹനമായി നീ

പാടുക മോഹനമായ്

പൂമനമേ നീ വീശുക പ്രേമദയായെൻ തോഴീ

ഹൃദയം കുളിരെ നീ പാടുക മോഹനമായ്

പൊങ്കതിർവീശിയാശകൾ വിടരുകയായീ മാനസേ

ജീവിതമാകും വാടീ വിരിയെ വിരിയെ നീ പാടുക

പാലൊളി തൂകും ചന്ദ്രിക പ്ര്രെമസുധാസംഗീതം

രാഗവിലോലയായ് ചൊരിയെ ചൊരിയെ നീ പാടുക.

"https://ml.wikisource.org/w/index.php?title=പൂങ്കുയിലേ_നീ_പാടുക&oldid=219013" എന്ന താളിൽനിന്ന് ശേഖരിച്ചത്