പൂമകളാണേ ഹുസ്നുൽ ജമാൽ
പുന്നാരത്താളം മികന്ത ബീവി
ഹേമങ്ങൾ മെത്തപണിച്ചിത്തിരം
ആഭരണക്കോവയണിന്ത ബീവി

മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ
വരിനൂൽ വദനം തരിത്തുനോക്കും
പവിഴപ്പൊൻ ചുണ്ടാലെ പുഞ്ചിരിത്തും

പുഞ്ചിരിച്ചന്നനടഛായലിൽ
പൂമനത്തേവി വരവു തന്നിൽ
തഞ്ചങ്ങൾ ചിന്നും മനുവർ കണ്ടാൽ
തൻബോധംവിട്ടു മടപ്പെടുമേ
പൂമകളാണേ ഹുസ്നുൽ ജമാൽ
പുന്നാരത്താളം മികന്ത ബീവി

താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ
മാനസപ്പൂവിതളിറുത്ത് മാലകോ൪ക്കുന്നോളേ
ആ മാല എനിക്കല്ലേ ആ മധുരം എനിക്കല്ലേ
കതിരുകാണാപ്പൈങ്കിളീ - നിൻ
കരളെനിക്കല്ലേ - നിന്റെ
കരളെനിക്കല്ലേ

"https://ml.wikisource.org/w/index.php?title=പൂമകളാണേ_ഹുസ്നുൽ_ജമാൽ&oldid=218394" എന്ന താളിൽനിന്ന് ശേഖരിച്ചത്