പൂ പറിക്കാൻ പോര്ണോ?
മദ്ധ്യകേരളത്തിലെ ഒരു പഴയ ഒരു കളിപ്പാട്ടാണു് "പൂ പറിക്കാൻ പോര്ണോ?.."എന്നു തുടങ്ങുന്ന ഈ കുഞ്ഞിപ്പാട്ടു്. കുട്ടികൾ രണ്ടു സംഘമായി പരസ്പരം അഭിമുഖമായി നിന്നുകൊണ്ടു് അതിൽ ഓരോ സംഘവും ഒന്നിടവിട്ട വരികൾ പാടിക്കൊണ്ട് കൈകോർത്തുപിടിച്ച് മുന്നിലേക്കും പിന്നിലേക്കും താളത്തിൽ നടന്നുകൊണ്ടാണു് ഈ കുഞ്ഞിക്കളി പുരോഗമിക്കുന്നതു്. സാധാരണ പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളാണു് ഈ കളി കളിക്കാറുള്ളതു്.
പാട്ടു്
തിരുത്തുകപൂപറിക്കാൻ പോര്ണോ
പോര്‌ണോമ്പടി രാവിലേ
ആരേ നിങ്ങൾക്കാവശ്യം
ആവശ്യമ്പടി രാവിലേ
വാവേനെ[1] ഞങ്ങൾക്കാവശ്യം
ആവശ്യമ്പടി രാവിലേ
ആരുവന്ന് കൊണ്ടുപോം
കൊണ്ടുപോമ്പടി രാവിലേ
കുഞ്ഞാറ്റ[2]വന്ന് കൊണ്ടുമ്പോം
കൊണ്ടുപോമ്പടി രാവിലേ
എന്നാലൊന്ന് കാണട്ടേ
കാണട്ടമ്പടി രാവിലേ