"താൾ:Sheelam 1914.pdf/34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' സംസർഗ്ഗവും അനുകരണവും...' താൾ സൃഷ്ടി
 
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
സംസർഗ്ഗവും അനുകരണവും ൨൭
സംസർഗ്ഗവും അനുകരണവും ൨൭
```````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````
```````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````
ആത്മാവിന്, മഹാത്മാക്കളോടുള്ള സഹവാസവും സംഭാഷണവും, ദേഹത്തിന് സമുദ്രതീരത്തും മലംപ്രദേശത്തും ഉള്ള ശുദ്ധവായു എങ്ങിനേയോ അതുപോലെ സുഖകരങ്ങളും ശക്തിപ്രദങ്ങളും ആണ്. ബർക്കിനെക്കുറിച്ച് ഫാക്ക്സ് ഇപ്രകാരംപറഞ്ഞിരിക്കുന്നു:-”ശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നും ലോകാനുഭവത്തിൽ നിന്നും എനിക്കു കിട്ടീട്ടുള്ള അറിവെല്ലാം ഒരു ത്രാസിലും ബർക്കിന്റെ സഹവാസത്തിൽ നിന്നും കിട്ടീട്ടുള്ള അറിവ് മറ്റെതിലും ആയി തൂക്കി നോക്കിയാൽ ഒടുവിൽ പറഞ്ഞത് അധികം തൂക്കമുള്ളതായിരിക്കും.” (‌൩൨) വേർഡ്സ്‌വൊർത്ത് കവിയുടെ സ്വഭാവത്തിന്റേ മാധുരിയും ആർദ്രതയും അദ്ദേഹത്തിന്റെ സഹോദരി(ഡൊറോതി)യിൽ നിന്നും ലഭിച്ചതാണ്. എന്നാൽ, ംരം ഭാഗത്തേയ്ക്കുത്തമ ദൃഷ്ടാന്തം മുൻ പ്രസ്താവിച്ച ഡാക്ടർ ആർണ്ണാൾഡ് തന്നെആകുന്നു.
മഹാത്മക്കളേ ബഹുമാനിക്കുന്നവന് ധർമ്മപരിഷ്ക്കരണത്തിൽ മഹാ വിരോധിയായിരുന്ന സ്വാർത്ഥബന്ധത്തിൽ നിന്നും മോചനം ഉണ്ടാകും. ഗുണമഹത്ത്വങ്ങളേ ബഹുമാനിക്കുന്നവൻ, ഹീനത്വ മൗഢ്യങ്ങളിൽ നിന്നും മുക്തനാകുന്നതാണ്. ഒരു മഹത്തായകാർയ്യം പറയുന്നവനോ
```````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````
ത്തിൽ നിർദ്ധനനായ് ഇംഗ്ലണ്ടിലേയ്ക്കു പുറപ്പെട്ടു പോയി; മഹാമേധാവിത്വത്തോടു കൂടി ദേഹപ്രയത്നം അനുഷ്ഠിച്ച് വമ്പനായി സ്വരാജ്യാഭിവൃദ്ധിക്കായ് വലിയ ഉദ്യോഗങ്ങൾ വഹിച്ചു പോന്നു; പ്രവൃത്തിദേവിയുടെ നിത്യോപാസകനായിരുന്നു; മിന്നലിന്റേ തത്ത്വം കണ്ടു പിടിച്ചു. വാഴ്ച ക്രി. ശ. ൧൮-ന്റേ ആആരംഭം മുതൽ അന്ത്യംവരേ.
(൩൨) ഒര് ആംഗ്ലേയ കവിശ്രേഷ്ഠൻ; പ്രകൃതി വർണ്ണകൻ; ടെനിസന്റേ പൂർവഗാമിയായ രാജ കവി. വാഴ്ച ക്രി. ശ. ൧൮-ന്റേ അന്ത്യഭാഗം മുതൽ ൧൯-ന്റേ മദ്ധ്യംവരേ.
"https://ml.wikisource.org/wiki/താൾ:Sheelam_1914.pdf/34" എന്ന താളിൽനിന്ന് ശേഖരിച്ചത്