"താൾ:Sree Kashimahathmyam Kilippattu 1907.pdf/78" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൭൪ ===== '''കാശിമാഹാത്മ്യം''' ===== മതിശകലധര...' താൾ �
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




൭൪
൭൪ ===== '''കാശിമാഹാത്മ്യം''' =====
===== '''കാശിമാഹാത്മ്യം''' =====


മതിശകലധരവസതിതന്നെയുംമൌനനാം
മതിശകലധരവസതിതന്നെയുംമൌനനാം
മാമുനിതന്നെയുംകാണ്മാൻനടന്നിതു.
വിവിധനഗവനനഗരജാലങ്ങൾരിന്നിട്ടു
വീതഖേദംചിരംകൊണ്ടവർസാദരം.
ദുരിതഗണദവദഹനരൂപയാംകാശിയെ
ദ്ദർശിച്ചിതുമുനിയുംബലിയുംതദാ.
മരകതകമണിമയചലച്ശദാഢ്യങ്ങളായ്
മുക്താഫലവജ്രകുഗ്മളേഡ്യങ്ങളായ്.
പവിഴകിസലയലലിതശംഖങ്ങളാംസുര
പാദപൌഘങ്ങളാലേത്യന്തരമ്യയായ്.
മദസലിലപരിമളസമാകൃഷ്ടചിത്തമായ്
മാതംഗവക്‌ത്രകർണ്ണാനിലാധൂതമായ്.
സുകൃതിജനനികരകർണ്ണാമൃതാരാവമായ്
സ്വേച്ശാവിഹാരസമ്പന്നമായ്മേവുന്ന.
മധുനികരകരനിവഹമതിനുടെരവാലതി
മാത്രംമുഖരീകൃതാശാഭിരാമയായ്.
പികമധുരരവചലിതപത്രയുക്തങ്ങളായ്
പാകംഭവിച്ചഫലൌഘനമ്രങ്ങളായ്.
ശുകമുഖവികിരനിവഹസേവ്യശാഖങ്ങളാം
ചൂതവനങ്ങളാലത്യന്തരമ്യയായ്.
ശരദുഡുപസമവൃക്ഷഭബദ്ധമണിഗണ
സംഘട്ടനോജ്ജൃംഭിതനിനാദൈസ്സമം.
ഹരവൃഷഭപദഗതിയൊടനുഗുണമതായ്ദ്ധ്വനി-
ച്ചങ്ങുവിളങ്ങുന്നഘണ്ടാവലികളാൽ.
അതിസുഭഗതരമഹിതയായുള്ളകാശിയേ-
യത്ഭുതംകണ്ടാർബലിയുംമുനീന്ദ്രനും.
നിരതിശയവിമലതരചിന്താമണിസ്തംഭ
നിർമ്മിതമായ്ക്കല്പവല്ലീകുലാഢ്യമായ്.
അപരിമിതമണിഖചിതമായ്ജ്വലിച്ചീടുന്നോ-
രംബികാഗേഹത്തിനാലതിരമ്യയായ്.
അധികതരഭയജനകഭൈരവാരാവേണ
അങ്ങുള്ളപാപമെല്ലാംഹരിക്കുന്നതായ്.
നിരവധികദുരിതഭരവിവശതരമർത്ത്യരാൽ
നിർഭരംദുഷ്പ്രാപയായ്‌നിരപദ്യയായ്.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/78" എന്ന താളിൽനിന്ന് ശേഖരിച്ചത്