"സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> ആനന്ദലഹരി അരികില്‍ നിന്നെച്ചേര്‍ത്തണച്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:35, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

 ആനന്ദലഹരി

അരികില്‍ നിന്നെച്ചേര്‍ത്തണച്ചയേ, നി,
ന്നളകങ്ങള്‍ മാടിയൊതുക്കിടുമ്പോള്‍,
കുളിര്‍വെണ്ണിലാവിതില്‍ ഞാനൊരോമല്‍-
പ്പുളകത്തളര്‍ച്ചയെപ്പൂല്‍കി നില്‍പൂ!
അഭിമുഖദര്‍ശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താല്‍,
ഇനിയുള്ള രംഗത്തിലാകമാന-
മനുപമേ, പിന്നെ നീയെന്തുചെയ്യും?
പുളകപ്പുലരൊളി മാറിമാറി-
പ്പുണരുമപ്പൊങ്കവിള്‍പ്പൂവിണയില്‍,
നിഴലിക്കയാണപ്പഴപ്പൊഴോരോ
മഴവില്ലിന്‍ കൊച്ചുകൊച്ചങ്കുരങ്ങള്‍!
അവയൊപ്പിയൊപ്പിയെടുക്കുവാനെ-
ന്നധരങ്ങള്‍ സന്നദ്ധമായിരിയ്ക്കെ;
അനുരാഗലോലുപേ, നീയവയ്ക്കി-
ന്നനുമതിയേകാതിരിപ്പതെന്തേ?

അഴകിന്റെയേതോകിനാവുപോ, ലൂര്‍-
ന്നൊഴുകുമീ നീരാളസാരിയിങ്കല്‍,
അലസനിശ്വാസത്താല്‍, മാറിലങ്ങി-
ങ്ങലകളിളകിക്കളിച്ചുപോകെ,
അവയിലെങ്ങാ, നൊന്നു തൊട്റ്റിടും മുന്‍-
പമലാനനം നീ കുനിപ്പതെന്തേ?

മധുചന്ദ്രികയില്‍ക്കുളിച്ചുനില്‍ക്കും
മദകരമാമീ മണിയറയില്‍,
മധുരശൃംഗാരം നമുക്കൊരോമ-
ന്മലരണിരംഗമൊരുക്കി നില്‍ക്കെ;
പുണരുകല്ലല്ലി നാമിന്നതിലെ-
പ്പുളകമ്പുറണ്ട കിനാവുകളെ?

ഒരു നിമേഷം നാം മടിച്ചിരുന്നാ-
ലൊരു സുഖസ്വപ്നം കുറഞ്ഞുപോകും,
കളയായ്ക കോമളേ, നാമതിനാല്‍
കവനാര്‍ദ്രമാകുമിസ്സന്മുഹൂര്‍ത്തം.
നിരഘമിജ്ജീവിതം പോലു, മയേ്യാ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കില്‍,
സ്വയമതുംകൂടി നാം ജണ്ണുനീരില്‍,-
ക്കഴുകിക്കളവതു മൌഢ്യമല്ലേ?
അറുതിവരേയ്ക്കും തുളുമ്പിടേണ,
മതില്‍, നവോല്ലാസത്തിന്‍ വേണുഗാനം!

മരണപ്പുഴയിലെ വേലിയേറ്റ-
മൊരുദിനം നമ്മെയും കൊണ്ടുപോകാം;
പ്രിയദമാം സര്‍വ്വവും വേര്‍പിരിഞ്ഞി-
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;
അതിനെന്തു?-പോവുകില്‍പ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
അതുവരേയ്ക്കെങ്കിലും കാമ്യമാമീ-
യതുലാമൃതം നാം നുകര്‍ന്നുകൂടേ?

പരിചിലാപ്പാതിരാപ്പൂക്കളിലെ-
പ്പരിമളവീചികള്‍ വീശിവീശി,
അണയുന്നതാ പൂവനികയില്‍നി-
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികള്‍-
ചൊരിയുന്നു ചുറ്റിലും കാകളികള്‍
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവില്‍,
നിരുപമം, നിര്‍വ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!

ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോള്‍ നമുക്കു മുന്‍പില്‍!
മരണമല്ലുജ്ജ്വലജീവിതമാ-
ണെതിരേ പരന്നു കിടപ്പതിപ്പോള്‍!
മിഴിനീര, ല്ലാനന്ദസുസ്മിതമാ-
ണൊഴുകുന്നതിപ്പോള്‍ നമുക്കുചുറ്റും!
കളവല്ല, മായയ, ല്ലോന്നുമല്ല.
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാല്‍
കവനാര്‍ദ്രമാമീ നിമേഷമൊന്നും.!!
                               10-9-1111

           13

ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
S"ഞ്ഞഞ്ഞ "ക്കര്‍ണ്ട ര്‍ക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ

കമ്പിതമെന്‍ കൈത്തൂവലന്‍പിലെന്‍ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാന്‍ വെമ്പുന്നല്ലോ!
ചമയാന്‍ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാര്‍ദ്ദത്തിന്‍
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകള്‍ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥന്‍ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരന്‍ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവന്‍ ഗാനലോലനായ് കാലമ്പോക്കീ!! ...
                               10-3-1110

14

മായുകില്ലെന്നു മയൂരം മദിച്ചൊരാ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?

15

അത്യന്തദീനമായേറെ ദൂരത്തുനി-
ന്നെത്തുന്നു വീര്‍പ്പിട്ടു വീര്‍പ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകള്‍രണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിന്‍ കര്‍മ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുര്‍വ്വിധിയാണിതെന്റെയും, മല്ലെങ്കിലെന്‍-
സര്‍വ്വസ്വമായി നീ തീരുമോ, മോഹിനീ?

-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകള്‍
ഓര്‍ത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിന്‍ പ്രണയാമൃതസിദ്ധിയാല്‍
മൃത്യുവെപ്പോലും തൃണവല്‍ഗ്ഗണിപ്പു ഞാന്‍
കുത്തിപ്പിളര്‍ക്കപ്പെടട്ടെന്‍ മനസ്സിതിന്‍
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോര്‍ത്തുവാനൊക്കുകി-
ല്ലിന്നെത്രമേല്‍ മൂര്‍ച്ചയാര്‍ന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗര്‍ജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
                               21-3-1120