"താൾ:ഭഗവദ്ദൂത്.pdf/52" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

00:48, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ ഭഗവദ്ദൂത്


ഒന്നും മാമകചിത്തതാരിൽ മറവായ്- വന്നില്ലതെന്നും ഭവാൻ നന്നായ്ച്ചെന്നു പറഞ്ഞിടേണമരചൻ- തന്നോടു മന്ദേതരം 14

അത്രതന്നെയല്ല, അഗ്രജനായി സത്യസന്ധനായിരിക്കുന്ന ധർമ്മപുത്രരു് അനുവാദം കൊടുത്തെങ്കിൽ ഉഗ്രപരാക്രമനായിരിക്കുന്ന ഭീമസേനനൊരാളുമതി, കുരുവംശം മുഴുവനും മുടിയ്ക്കാൻ. അതിന്നു പുറമെ, സാക്ഷാൽ ത്രിപുരാന്തകനായിരിയ്ക്കുന്ന പരമേശ്വരനോടു യുദ്ധം ചെയ്തു വരം വാങ്ങിച്ച അർജ്ജുനന്റെ യുദ്ധസാമർത്ഥ്യവും വിശേഷാലിവർക്കു സഹായിപ്പാൻ ഞനൊരുങ്ങീട്ടുള്ളതും വഴിപോലെ വിചാരിയ്ക്കേണമെന്നും താമസം കൂടാതെ കൗരവവംശം നാമാവശേഷമായി തീരുമെന്നും കൂടി ധൃതരാഷ്ട്രരോടു പറഞ്ഞേയ്ക്കു.' എന്നും മറ്റും ഭഗവാനരുളിച്ചെയ്തപ്പോഴേയ്ക്കും സഭാവാസികൾ ഭയത്തോടും ഭക്തിയോടും പരിഭ്രമത്തോടും കൂടി വശായി. ഘടോ-ആവൂ, ഇതു കേട്ടാൽ പരിഭ്രമിക്കാതേകണ്ടു് ആരാനുമുണ്ടാകുമോ? പിന്നെപ്പിന്നെ? അഭി-ഉടനെ സഞ്ജയൻ യാത്ര പറഞ്ഞു പോയി. ഘടോ-ഒട്ടു മതിയായി എന്നു തോന്നുന്നു. അഭി-ഏതെങ്കിലും വേഗം പോയി. ഘടോ-പിന്നെപ്പിന്നെ? അഭി-അതിന്റെ ശേഷം അവരെല്ലാവരും കൂടി ഇനി വേണ്ട കാര്യം ആലോചിക്കുകയാണു്.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/52&oldid=202543" എന്ന താളിൽനിന്ന് ശേഖരിച്ചത്