"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യായങ്ങൾ
(ചെ.) ുപതാളിലേക്ക് മാറ്റുന്നു
വരി 19:
-->
 
യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭുതത്തിന്റെ ബാധയൊഴിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും. സാർ ചക്രവർത്തിയും, മെറ്റർ നിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരം, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവന സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
 
അധികാരത്തിലിരിക്കുന്ന എതിരാളികൻ കമ്മ്യൂണിസ്റ്റ് എന്നു വിളിച്ച് അധിക്ഷേപിക്കാത്ത പ്രതിപക്ഷപ്പാട്ടി എവിടെയാണുള്ളത് ? തങ്ങളേക്കാൻ പുരോഗമവാദികളായ പ്രതിപക്ഷപ്പാർട്ടികളുടെ നേർക്കെന്നപോലെതന്നെ പിന്തിരിപ്പന്മാരായ തങ്ങളുടെ പ്രതിയോഗികളുടെ നേർക്കും കമ്മ്യൂണിസമെന്ന മുദ്രയടിക്കുന്ന ശകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷം എവിടെയാണുള്ളത് ?
 
ഇതിൽ നിന്നും രണ്ട് സംഗതികൾ വ്യക്തമാകുന്നുണ്ട് :
.കമ്മ്യൂണിസം തന്നെ ഒരു ശക്തിയാണെന്നു യൂറോപ്പിലെ എല്ലാ ശക്തികളും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
.കമ്മ്യൂണിസ്റ്റ്കാർ തങ്ങളുടെ അഭിപ്രായങ്ങളും ലക്ഷ്യങ്ങളും ആശയഗതികളും പരസ്യമായി ലോകസമക്ഷം പ്രഖ്യാപിക്കുകയും. കമ്മ്യൂണിസ്റ്റ് ഭൂതത്തെക്കുറിച്ചുള്ള ഈ മുത്തശ്ശിക്കഥയെ പാർട്ടിയുടെ സ്വന്തമായൊരുമാനിഫെസ്റ്റോ വഴി നേരിടുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
ഈ ഉദ്ദേശത്തോടുകൂടി നാനാദേശക്കാരായ കമ്മ്യൂണിസ്റ്റുകാർ ലണ്ടനിൽ സമ്മേളിക്കുകയും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ഫ്ലെമിഷ്, ഡാനിഷ് എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി താഴെ കൊടുക്കുന്ന മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു.
==I ബൂർഷ്വാകളും തൊഴിലാളികളും==
നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗ്ഗ സമര ചരിത്രമാണ്.
"https://ml.wikisource.org/wiki/കമ്മ്യൂണിസ്റ്റ്_മാനിഫെസ്റ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്