"ഐതിഹ്യമാല/വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പണ്ട് പന്ത്രണ്ടു കൊല്ലം കഴിയുമ്പോൾ തിരുനാവായ മണൽപ്പുറത്തു വച്ചു ഒരു മാമാങ്കം നടത്തുകയും അതിനു സകല നാട്ടു രാജാക്കന്മാരും അവിടെ ചെന്നു കൂടുകയും ചെയ്തിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രം സംബന്ധിച്ചാണ് ഈ അടിയന്തിരം നടത്തിവരുന്നത്. അതിനാൽ ഇതിനു "മാഘമകം" എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു മഹാമകം എന്നും മാമകം എന്നും ഒടുക്കം "മാമാങ്ക" മെന്നുമായിത്തീർന്നു. ഒരിക്കൽ മാമാങ്കത്തിൽ സംബന്ധിക്കാനായിപ്പോയ തെക്കുംകൂർ വലിയ രാജാവിനു മദ്ധ്യേമാർഗ്ഗം ഒരു പരു(കുരു)വിന്റെ ഉപദ്രവം കലശലായിത്തീർന്നു.
 
രാജാധാനിയിൽനിന്നുരാജാധാനിയിൽ പുറപ്പെട്ടപ്പോൾതന്നെനിന്നു പുറപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിനു ഈ പരുവിന്റെ അസഹ്യത കുറേശ്ശെ ഉണ്ടായിരുന്നു. എങ്കിലും അതു സാരമില്ല എന്നും അടിയന്തിരത്തിനു പോകാതെയി രിക്കാൻ നിവൃത്തിയില്ലല്ലോ എന്നു വിചാരിച്ചാണ് അദ്ദേഹം പോയത്. പരു എന്നു പറഞ്ഞാൽ അതു കേവലം നിസ്സാരമായ ഒരു പരുവല്ലായിരുന്നു. പ്രമേഹക്കുരുവെന്നും ആയിരക്കണ്ണി എന്നും മറ്റും പറയുന്ന വലിയ വക പരുവായിരുന്നു. ഒന്നുരണ്ടുഒന്നു രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞപ്പോഴേക്കും പരു മുതുകത്ത് ഒരു ചങ്ങഴി കമഴ്ത്തിയിടത്തോളം വലുതാവുകയും വേദന സഹിക്കാൻ വയ്യാതെയായിത്തീരുകയും ചെയ്തു. അങ്ങനെ പോയി ഒരുവിധം ആലത്തൂർ നമ്പിയുടെ ഇല്ലത്തു ചെന്നുചേർന്നുചെന്നു ചേർന്നു. എന്നുമാത്രമല്ല, അന്നത്തെ നമ്പി സുപ്രസിദ്ധനായ നല്ല വൈദ്യനും ആയിരുന്നു. ആഗതനായ അതിഥി തെക്കുംകൂർ വലിയ രാജാവാണെന്നറിഞ്ഞപ്പോൾ നമ്പി വളരെ ആദരവോടുകൂടി അദ്ദേഹത്തെ സൽക്കരിച്ചിരുത്തുകയും സബഹുമാനം കുശലപ്രശ്നം ചെയുകയും ചെയ്തതിന്റെശേ‌ഷംചെയ്തതിന്റെ ശേ‌ഷം ആഗമനപ്രയോജനം എന്തെന്നു ചോദിക്കുകയും ചെയ്തു. അപ്പോൾ രാജാവ്, താൻ മാമാങ്കത്തിൽ സംബന്ധിക്കാനായിട്ടാണ് പുറപ്പെട്ടതെന്നും മധ്യേമാർഗം പിടകവ്യാധി ബാധിതനായിത്തീർന്നുവെന്നും വേദന ദുസ്സഹമായിരിക്കുന്നുവെന്നും അതിനാൽ ഉടനെ ദീനം ഭേദമാക്കി തിരുനാവായ്ക്ക് അയയ്ക്കണമെന്നും പറഞ്ഞു. നമ്പി പരുവിന്റെ സ്ഥിതി നോക്കിയതിന്റെ ശേ‌ഷം "ഇതു ഭേദമായിട്ടു മാമാങ്കത്തിനു പോവുകയെന്നുള്ളത് അസാദ്ധ്യമാണ്. ഒരു മാസം ഇവിടെ താമസിക്കാമെന്നുണ്ടെതാമസിക്കാമെന്നുണ്ടെങ്കിൽ ങ്കിൽഞാൻ ഞാൻദീനംദീനം ഭേദമാക്കി അയയ്ക്കാം. അതിൽക്കുറഞ്ഞ കാലംകൊണ്ട് എന്നാൽ അതു സാധ്യമല" എന്നു പറഞ്ഞു. നമ്പിയെക്കാൾ യോഗ്യനായ ഒരു വൈദ്യൻ ഭൂലോകത്തിലില്ലെന്നു അക്കാലത്തു പ്രസിദ്ധ മായിരുന്നതിനാൽപ്രസിദ്ധമായിരുന്നതിനാൽ അദ്ദേഹം പറഞ്ഞതിനെ രാജാവു സമ്മതിച്ചു. നമ്പി രാജാവിനു താമസിക്കുവാൻ തന്റെ പത്തായപ്പുരമാളിക ഒഴിഞ്ഞുകൊടുക്കു കയുംഒഴിഞ്ഞുകൊടുക്കുകയും മുറയ്ക്ക് ചികിത്സ ആരംഭിക്കുകയും ചെയ്തു.
 
അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴേക്കും പരു നല്ലപോലെ പഴുത്തു. പിന്നെ, അതൊന്നു കീറണമെന്നു നമ്പി നിശ്ചയിച്ചു. ചെറുപ്പത്തിൽ ശസ്ത്രക്രിയയ്ക്ക് അതി സമർത്ഥനായിരുന്നുവെങ്കിലും പ്രായാധിക്യംനിമിത്തം കൈയ്ക്ക് ഒരു വിറയൽ ബാധിച്ചിരിന്നതിനാൽ അക്കാലത്തു നമ്പിക്ക് അത് ഏറ്റവും ദുസ്സാധ്യമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാർ അപ്പോൾ കേവലം കുട്ടികളുമായിരുന്നു. അതിനാൽ നമ്പി തന്റെ കൂടെ പഠിച്ചു താമസിച്ചിരുന്ന പ്രധാന ശി‌ഷ്യനായ വരിക്കുമാശ്ശേരി നമ്പൂരി പ്പാടിനോട് "എന്താ നമ്പൂരിക്ക് ഈ കുരുവൊന്നു കീറുക വയ്യേ?' എന്നു ചോദിചു. നമ്പൂരിപ്പാടു ശാസ്ത്രപരിജ്ഞാനംകൊണ്ടും ചികിത്സകൾ ചെയ്തുള്ള പരിചയംകൊണ്ടും പഴക്കംകൊണ്ടും കൈപ്പുണ്യംകൊണ്ടും നല്ല വൈദ്യനെന്നുള്ള ഒരു പേരു സമ്പാദിച്ചിരുനു. എങ്കിലും അദ്ദേഹം അതുവരെ ശസ്ത്രക്രിയയൊന്നും ചെയ്തിരുന്നില്ല. എന്നുവരുകിലും ബുദ്ധിമാനും സമർത്ഥനുമായ അദ്ദേഹത്തിന് ഇത് ദു‌ഷ്ക്കരമായിത്തോന്നി യില്ല. "ഗുരുനാഥൻ അടുക്കലിരുന്ന് അനുഗ്രഹപൂർവം പറഞ്ഞു തന്നാൽ ഞാനിതു ചെയാം" എന്ന് അദ്ദേഹം മറുപടി പറയുകയും അപ്രകാരം തന്നെ നമ്പിയുടെ സാന്നിധ്യത്തോടുകൂടി പരു കീറുകയും നമ്പി പിന്നെയും യഥാവിധി ചികിത്സകൾ ചെയുകയും ആകെ മൂന്നുമാസം കൊണ്ട് രാജാവു പൂർണ്ണ സുഖത്തെ പ്രാപിക്കുകയും ചെയ്തു. ഈ കാലത്തിനിടയ്ക്കു മാമാങ്കം കഴിഞ്ഞു പോവുകയാൽ രാജാവു നമ്പിക്കും നമ്പൂരിപ്പാട്ടിലേക്കും പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷി പ്പിച്ചിട്ടു സ്വരാജ്യത്തിലേക്കു മടങ്ങി. അന്നു തെക്കുംകൂർ രാജാക്കന്മരുടെ രാജധാനി ഇപ്പോൾ തിരുവിതാംകൂറിലുൾപ്പെട്ടിരിക്കുന്ന "തളി" എന്ന സ്ഥലത്തായിരുന്നു. തെക്കുംകൂർ രാജാവു സ്വദേശത്തേക്കു മടങ്ങിയതിന്റെ ശേ‌ഷം ഏതാനും ദിവസം കഴിഞ്ഞപ്പോൾ വാരിക്കുമാശ്ശേരി നമ്പൂരിപ്പാട്ടിലേക്ക് അച്ഛന്റെ ശ്രാദ്ധമായി. അതു സഹോദരന്മാരോടുകൂടി വേണ്ടതാകയാൽ നമ്പിയോട് അനുവാദം വാങ്ങിക്കൊണ്ട് അദ്ദേഹം ഇല്ലത്തേക്കു പോയി. അദ്ദേഹം ഇല്ലത്തു ചെന്നപ്പോൾ അദ്ദേഹത്തിന്റെ ജ്യേ‌ഷ്ഠൻ അദ്ദേഹ ത്തോട് "താൻ ശസ്ത്രക്രിയ ചെയ്തതുകൊണ്ട് തന്നോടുകൂടി ഞാനും അനുജന്മാരും ശ്രാദ്ധമൂട്ടാൻ പാടില്ലെന്നും തന്നോടുകൂടി ഞങ്ങൾ ബലി നടത്തുകയാണെങ്കിൽ ശ്രാദ്ധത്തിന് ആരും വരികയില്ലെന്നും നമ്മുടെ സ്വജനങ്ങൾ പറഞ്ഞിരിക്കുന്നു. അവർ അപ്രകാരം പറഞ്ഞതു ന്യായവുമാ ണല്ലോ. ബ്രാഹ്മണരിൽ അ ഷ്ടവൈദ്യന്മാർക്കല്ലാതെ ശസ്ത്രക്രിയ വിധിച്ചി ട്ടുണ്ടോ? അതിനാൽ താനങ്ങനെ ചെയ്തതു തെറ്റുതന്നെയാണെന്നാണ് വാദ്ധ്യാന്മാർ, വൈദികന്മാർ മുതലായവരുടെയും അഭിപ്രായം. ഞാനവ രോടു ചോദിക്കുകയും ചെയ്തു. ഒരുമിച്ചു ശ്രാദ്ധമൂട്ടാമെന്നു ആരും പറഞ്ഞില" എന്നു പറഞ്ഞു. അതുകേട്ടു വൈദ്യൻ നമ്പൂരിപ്പാട് "അങ്ങനെയാണ് അവരൊക്കെ പറയുന്നതെങ്കിൽ ഒരുമിച്ചു ശ്രാദ്ധമൂട്ടണമെ ന്നില്ല. ഞാൻഇപ്പോൾതന്നെ ഗുരുനാഥന്റെ ഇല്ലത്തേക്കു പോകുന്നു" എന്നു പറഞ്ഞ് അപ്പോൾതന്നെ അവിടെനിന്ന് ഇറങ്ങിപ്പോവുകയും നമ്പിയുടെ അടുക്കലെത്തി വിവരമെല്ലാം പറയുകയും ചെയ്തു. ഇതു കേട്ടപ്പോൾ താൻനിമിത്തം തന്റെ പ്രിയശി‌ഷ്യന് ഇപ്രകാരം ഒരു സ്വജന ശാസ്യത്തിന് ഇടയായല്ലോ എന്നു വിചാരിച്ചു ശി‌ഷ്യവത്സലനായ നമ്പിക്കു വലരെ കുണ്ഠിതമുണ്ടായി. എങ്കിലും അദ്ദേഹം അതു പുറത്തു കാണിക്കാതെ ധൈര്യസമേതം "ഇതുകൊണ്ടു നമ്പൂരി ഒട്ടും വി‌ഷാദി ക്കേണ്ട: നമ്പൂരി ഇവിടെ താമസിച്ചുകൊള്ളു. ഞാൻപറഞ്ഞതു കേട്ടതു കൊണ്ടു നമ്പൂരിക്കു മേലാൽ ശ്രയസ്സല്ലാതെ ദോ‌ഷം വരികയില്ല. ഗുരുത്വമുള്ളവർക്കു ദോ‌ഷം വരണമെങ്കിൽ ഈശ്വരൻ ഇല്ലെന്നു വരണം. നമ്പൂരിയുടെ ഇല്ലം ഇതുതന്നെ എന്നു വിചാരിച്ചുകൊള്ളു. ഈ കുടുംബമുള്ള കാലത്ത് നമ്പൂരിക്ക് ഇവിടെ യാതൊരു സ്വാതന്ത്യ്രക്കുറവും വരികയില്ല" എന്നു പറഞ്ഞു. "ഗുരുനാഥൻ പറഞ്ഞതു പോലെയൊക്കെ ത്തന്നെയാണ് എന്റെ വിശ്വാസവും" എന്നു നമ്പൂരിപ്പാടും പറഞ്ഞു. അന്നുമുതൽ അദ്ദേഹം ആ ഇലത്തെ ഒരാളെപ്പോലെ അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ശ്രാദ്ധദിവസം നമ്പി ഒരു നമ്പൂരിയെ വരുത്തി ശ്രാദ്ധം നടത്തിച്ചു കൊടുക്കുകയും ചെയ്തു.