}}
{{verse|chapter=43|verse=1}}എന്നാല്‍ ക്ഷാമം ദേശത്തു കഠിനമായി തീര്‍ന്നു.
{{verse|chapter=43|verse=2}}അവര്‍ മിസ്രയീമില്‍നിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന് അവരോടു: നിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.
{{verse|chapter=43|verse=3}}അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
{{verse|chapter=43|verse=4}}നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല്‍ ഞങ്ങള്‍ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
{{verse|chapter=43|verse=5}}അയക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ല എങ്കില്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
{{verse|chapter=43|verse=6}}നിങ്ങള്‍ക്കു ഇനിയും ഒരു സഹോദരന് ഉണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേല്‍ പറഞ്ഞു.
{{verse|chapter=43|verse=7}}അതിന്നു അവര്‍: നിങ്ങളുടെ അപ്പന് ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്കും ഇനിയും ഒരു സഹോദരന് ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
{{verse|chapter=43|verse=8}}പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം.
{{verse|chapter=43|verse=9}}ഞാന്‍ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യില്‍നിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ നിന്റെ മുമ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
{{verse|chapter=43|verse=10}}ഞങ്ങള്‍ താമസിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.
{{verse|chapter=43|verse=11}}അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേല്‍ അവരോടു പറഞ്ഞതു: അങ്ങനെയെങ്കില്‍ ഇതു ചെയ്വിന് : നിങ്ങളുടെ പാത്രങ്ങളില്‍ കുറെ സുഗന്ധപ്പശ, കുറെ തേന്‍ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില്‍ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന് .
{{verse|chapter=43|verse=12}}ഇരട്ടിദ്രവ്യവും കയ്യില്‍ എടുത്തുകൊള്‍വിന്‍ ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കല് മടങ്ങിവന്ന ദ്രവ്യവും കയ്യില്‍ തിരികെ കൊണ്ടുപോകുവിന്‍ ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
{{verse|chapter=43|verse=13}}നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കല്‍ വീണ്ടും ചെല്ലുവിന്‍ .
{{verse|chapter=43|verse=14}}അവന് നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.
{{verse|chapter=43|verse=15}}അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമില്‍ ചെന്നു യോസേഫീന്റെ മുമ്പില്‍ നിന്നു.
{{verse|chapter=43|verse=16}}അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന് തന്റെ ഗൃഹ വിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാല്‍ മൃഗത്തെ അറുത്തു ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.
{{verse|chapter=43|verse=17}}യോസേഫ് കല്പിച്ചതുപോലെ അവന് ചെയ്തു; അവരെ യോസേഫിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി.
{{verse|chapter=43|verse=18}}തങ്ങളെ യോസേഫിന്റെ വീട്ടില്‍ കൊണ്ടുപോകയാല്‍ അവര്‍ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കില്‍ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
{{verse|chapter=43|verse=19}}അവര്‍ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കല്‍ ചെന്നു, വീട്ടുവാതില്‍ക്കല്‍വെച്ചു അവനോടു സംസാരിച്ചു:
{{verse|chapter=43|verse=20}}യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പെ വന്നിരുന്നു.
{{verse|chapter=43|verse=21}}ഞങ്ങള്‍ വഴിയമ്പലത്തില്‍ ചെന്നു ചാകൂ അഴിച്ചപ്പോള്‍ ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കല് ഉണ്ടായിരുന്നു; അതു ഞങ്ങള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
{{verse|chapter=43|verse=22}}ആഹാരം കൊള്ളുവാന്‍ വേറെ ദ്രവ്യവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കില്‍ വെച്ചതു ആരെന്നു ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
{{verse|chapter=43|verse=23}}അതിന്നു അവന് : നിങ്ങള്‍ക്കു സാമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കില്‍ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കല്‍ പുറത്തു കൊണ്ടുവന്നു.
{{verse|chapter=43|verse=24}}പിന്നെ അവന് അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്‍ക്കും വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്കു അവന് തീന് കൊടുത്തു.
{{verse|chapter=43|verse=25}}ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവര്‍ കാഴ്ച ഒരുക്കിവെച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്നു അവര്‍ കേട്ടിരുന്നു.
{{verse|chapter=43|verse=26}}യോസേഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
{{verse|chapter=43|verse=27}}അവന് അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങള്‍ പറഞ്ഞ വൃദ്ധന് , നിങ്ങളുടെ അപ്പന് സൌഖ്യമായിരിക്കുന്നുവോ? അവന് ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
{{verse|chapter=43|verse=28}}അതിന്നു അവര്‍: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവന് ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
{{verse|chapter=43|verse=29}}പിന്നെ അവന് തല ഉയര്‍ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന് എന്നു ചോദിച്ചു: ദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
{{verse|chapter=43|verse=30}}അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന് കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.
{{verse|chapter=43|verse=31}}പിന്നെ അവന് മുഖം കഴുകി പുറത്തു വന്നു തന്നെത്താന്‍ അടക്കി: ഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
{{verse|chapter=43|verse=32}}അവര്‍ അവന്നു പ്രത്യേകവും അവര്‍ക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യര്‍ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കും വെറുപ്പു ആകുന്നു.
{{verse|chapter=43|verse=33}}മൂത്തവന് മുതല്‍ ഇളയവന് വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
{{verse|chapter=43|verse=34}}അവന് തന്റെ മുമ്പില്‍നിന്നു അവര്‍ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര്‍ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു
|