"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4,294:
 
==പേജ് നമ്പര്‍ 166==
 
 
ഒന്നാമതായിബ്ഭവാന്‍ കണ്ടതുജ്ജ്വലമായോ-
 
രിന്ദ്രാങ്കമാര്‍ന്ന കൊടിക്കൂറയല്ലല്ലീ പാര്‍ക്കില്‍?
 
 
മന്നിടത്തിങ്കലതു വീണടിഞ്ഞതുമൊക്കും
 
മന്നവ! പിന്നെ ബഹിഷ്കൃതമായെന്നുള്ളതും
 
 
യജ്ഞനിഷ്ഠമായീടും പ്രാചീനമതമിനി
 
വിജ്ഞരത്നമേ, വീണുപോമെന്നാണതിനര്‍ത്ഥം
 
 
പുതിയ ധര്‍മ്മം പ്രസരിച്ചീടുമെങ്ങും മേലി-
 
ലതിനാലിന്ദ്രാദിദേവതകള്‍ മങ്ങിപ്പോകും
 
 
മനുജര്‍ക്കെന്നപോലുണ്ടന്തമദ്ദേവകള്‍ക്കും
 
ദിനങ്ങള്‍ പോകും പടി കല്പങ്ങള്‍ താനും പോമേ
 
 
പിന്നെയപ്പത്തു ദന്തിവീരന്മാര്‍ മഹീപതേ
 
മന്നിടം കുലുങ്ങീടും ധാടിയില്‍ നടന്നില്ലേ?
 
 
ആയതു പത്തുമങ്ങേ നന്ദനനുളവാകു-
 
മായതവിജ്ഞാനശക്തിഅകളാണറിഞ്ഞാലും
 
 
അവയാലവന്‍ രാജ്യം വെടിഞ്ഞുപോകും പിന്നെ
 
ബ്‌ഭുവനമിളക്കീടും സ്ഥാപിക്കും സത്യമതം.
 
 
അഗ്നിയെ വമിക്കും നാലശ്വങ്ങള്‍ കണ്ടുള്ളവ
 
വിഘ്നമറ്റെഴും നാലു സത്യങ്ങള്‍ മഹീപതേ
 
 
അവയാല്‍ സന്ദേഹാന്ധകാരങ്ങള്‍ നീങ്ങി സ്വയ-
 
മവികല്പജ്ഞാനനിര്‍വാണവുമവന്നുണ്ടാം
 
 
കനകകുംഭം പൂണ്ടു തിരിയും ചക്രം കേള്‍ക്ക
 
യനഘധര്‍മ്മചക്രം ത്വത്സുതന്‍ സ്ഥാപിപ്പതാം
 
 
അവനായതു ലോകസമക്ഷമിനിയെങ്ങും
 
പ്രവര്‍ത്തിപ്പിക്കുമെന്നുമോര്‍ക്കുക മഹാമതേ
 
 
പിന്നെ നിന്‍ പുത്രന്‍ പെരും‌പറ കൊട്ടീടുന്നതു
 
തന്നുടെ ധര്‍മ്മമുപദേശിപ്പതറിക നീ
 
 
ഉന്നതമായ മഹാഗോപുരം ത്വല്‍‌സുതന്റെ
 
യുന്നിദ്രഗുണോത്കൃഷ്ടമാകുമാഗമമല്ലോ
 
 
അരിയരത്നങ്ങങ്ങതില്‍ നിന്നവന്‍ കോരി
 
ച്ചൊരിവതതിലുള്ള തത്വരത്നങ്ങളല്ലോ
 
 
ആറുപേര്‍ മുറവിളി കൂട്ടിപ്പോയില്ലേ?യവ
 
രാറു ദര്‍ശനപ്രവര്‍ത്തകന്മാര്‍ നരപതേ!
 
 
സ്പഷ്ടമാം തത്വോപദേശംകൊണ്ടുമസന്ദേഹ
 
ക്ലിഷ്ടമാം വാദം കൊണ്ടുമവരെ നിന്‍ കുമാരന്‍
 
 
ബുദ്ധനായ്, പരാജിതനാക്കീടും തങ്ങളുടെ
 
സിദ്ധാന്തങ്ങളിലുള്ള മൌഢ്യവും കാണുമവര്‍
 
 
ഇങ്ങനെ ഭാവന്‍ രാവില്‍ ദര്‍ശിച്ചോരസ്സ്വപ്നങ്ങള്‍
 
സംഗതാര്‍ത്ഥങ്ങളെല്ലാം ധരിക മഹാപ്രഭോ !
 
 
മംഗലേതരചിന്ത വെടിഞ്ഞു മനതാരില്‍
 
തുംഗമാമനന്ദമാണുണ്ടാകേണ്ടതുമിപ്പോള്‍
 
 
==പേജ് നമ്പര്‍ 167==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്