"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5,014:
 
==പേജ് നമ്പര്‍ 173==
 
 
ഇല്ലാരുമുടലെടുത്തവരിലെന്നെങ്കിലും
 
വല്ല രോഗവും വരാതുള്‍ലവരെന്നറിഞ്ഞാലും
 
 
ഹിലര്‍ക്കുണ്ടാകും ചിത്താധിജമാം വ്യാധി മറ്റു
 
ചിലര്‍ക്കു ശരീരത്തില്‍ മുറിവേറ്റിട്ടുണ്ടാം രോഗം
 
 
ഛര്‍ദ്ദിതൊട്ടുള്ളൊരസ്വാസ്ഥ്യങ്ങള്‍ ചര്‍മ്മരോഗങ്ങ
 
ളര്‍ദ്ദിതാദികളായ വാതങ്ങള്‍ പലതരം
 
 
കഷ്ടതയേലും ജ്വരഭേദങ്ങള്‍ പിടകകള്‍
 
കുഷ്ഠങ്ങള്‍ മസൂരിക ഘോരമാം വിഷൂചിക
 
 
ഇത്തരം പല മഹാരോഗങ്ങളുണ്ടോര്‍ക്കുക
 
മര്‍ത്ത്യദേഹങ്ങള്‍ വിളഭൂമിയാണിവയ്ക്കെല്ലാം
 
 
കാരണമുണ്ടാകുമ്പോളുണ്ടാകുമവയ്ക്കു പി
 
 
ന്നാരുടെ ദേഹന്നില്ലേതു ദിക്കിലെന്നില്ല
 
 
“മുന്നറിവേതുമെന്യേയുടലില്‍പ്പൊടുന്നനേ
 
വന്നു രോഗങ്ങളാക്രമിക്കയോ ഞായം സൂതാ !“
 
 
എന്നു കാരുണ്യമൂര്‍ത്തി ഭഗവാന്‍ കാതരനായ്
 
പിന്നെയും ചോദിച്ചിതു ; ചൊല്ലിനാന്‍ ഛ്ഹന്ദന്‍ വീണ്ടും
 
 
“ചിലപ്പോള്‍ ജനങ്ങളെ ബാധിച്ചീടുന്നു വിഭോ
 
വിലംവിട്ടടുത്തുള്ള വഴിവക്കത്തു വന്നു
 
 
താന്തമായ് ചുറ്റിക്കിടന്നോരാതെ ചവിട്ടുന്ന
 
പാന്ഥരെക്കടിക്കും വന്‍പാമ്പുപോലീ രോഗങ്ങള്‍
 
 
ചിലപ്പോളിവ കാട്ടുവഴിയില്‍ വള്ളിക്കെട്ടില്‍
 
ചലനമില്ലാതെ നിശബ്ദമായ് ചതിവായ്
 
 
പതുങ്ങിക്കിടന്നിട്ടു വഴിപോക്കന്റെ മുമ്പില്‍
 
കുതിച്ചുവീഴും കൂറ്റന്‍പുലിപോല്‍ വന്നെത്തുന്നു
 
 
ചിലപ്പോളിടിവാളുകണക്കെച്ചീളെന്നെത്തി
 
ചിലരെക്കൊന്നീടുന്നു ചിലരെ വിട്ടീടുന്നു
 
 
യദൃച്ഛയായും സ്വയം ഹേതുമത്തായുമോരോ
 
ഗദങ്ങളീവണ്ണമുണ്ടാകുന്നു മഹാപ്രഭോ!“
 
 
അപ്പോള്‍ മാനവര്‍ക്കൊരു നിമിഷം പേടി വെടി
 
ഞ്ഞിപ്പാരിലിരിക്കുക സാദ്ധ്യമല്ലല്ലോ സൂതാ !
 
 
രാത്രിയില്‍ സുഖമായിന്നുറങ്ങി വീണ്ടും നാളെ
 
മാര്‍ത്താണ്ഡോദയത്തില്‍ ഞാനുണരുമെന്നൊരാള്‍ക്കും
 
 
അഹഹ! പറവാന്‍ പാടില്ലല്ലോയെന്നാന്‍ ദേവന്‍
 
വഹിയാ താനതൊന്നുമെന്നുടന്‍ ചൊന്നാന്‍ സൂതന്‍
 
 
എന്നാലീ യദൃച്ഛയായ് വന്നെത്തും വിപത്തുക
 
ളൊന്നൊഴിയാതെ സഹിച്ചെഴുമീജ്ജീവിതത്തില്‍
 
 
അന്ത്യമാം ഫലം രോഗപീഡയും വാര്‍ദ്ധക്യവു
 
മന്തമില്ലാത്ത മഹാനൈരാശ്യമിതും താനോ?
 
 
എന്നു പിന്നെയും ദേവന്‍ ചോദിച്ചാനത്ര ചിരം
 
മന്നില്‍ ജീവിക്കില്‍ ഫലമിവതാനെന്നാന്‍ ഛന്ദന്‍
 
 
 
==പേജ് നമ്പര്‍ 174==
"https://ml.wikisource.org/wiki/ശ്രീബുദ്ധചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്