"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 449:
ആദികാലത്ത് തെക്കേ ഇന്‍ഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതില്‍ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉള്‍പ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അന്യോന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ച് മേല്‍ക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശര്‍ക്കു പുറമേ പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്. ഈ രാജ്യപരിവര്‍ത്തനകോലാഹലങ്ങളില്‍ എല്ലാ തമിഴ്നാടുകള്‍ക്കും ഒഴിക്കുവാന്‍ പാടില്ലാത്തവിധത്തില്‍ പരസ്പരസംസര്‍ഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണ്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴില്‍ വര്‍ത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണ് ഭരിച്ചുവന്നത്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ച് ഓരോ നാട്ടിനും ഭരിക്കുന്നതിന് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാര്‍ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാല്‍ അവരില്‍ ചിലര്‍ പ്രബലന്മാരായിത്തീര്‍ന്ന് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തില്‍ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവന്‍ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളില്‍ പല കഥകളും കാണുന്നുണ്ട്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകള്‍ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വര്‍ണ്ണിച്ച് മലയാളനാട്ടില്‍ ഉണ്ടായിരുന്ന കവികള്‍ നിര്‍മ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകള്‍ ഇപ്പോഴും നടപ്പുണ്ട്. ഇതില്‍ ഏഴാമത്തെ പാട്ട് "ചെല്വക്കടുങ്കോ വാഴിയാതന്‍' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലര്‍' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയില്‍ തിരുവടവൂര്‍ എന്ന ദേശത്തു ജനിച്ച്, മലയാളത്തില്‍വന്നു താമസിച്ച ആളും "പൊയ്യു പറയാത്തവന്‍' എന്നര്‍ത്ഥമായ "പൊയ്യാനാവിര്‍ക്കപിലര്‍' എന്ന വിരുതുപേര്‍ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാര്‍. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകള്‍ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവര്‍ഷാരംഭംവരെ തമിഴില്‍ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ച് അറിവുണ്ട്. "എെയ്യനരിതനാര്‍' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കര്‍ത്താവായ കുലശേഖര ആള്‍വാരെപ്പറ്റി തിരുവിതാംകൂര്‍കാര്‍ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
 
മേല്‍ക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍ ചെന്തമിഴില്‍നിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍), പദങ്ങളും (പോത്തു്പോത്ത്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍ ഒന്നായിട്ടാണു്ഒന്നായിട്ടാണ് തമിഴര്‍ ഇന്നും പറഞ്ഞുവരുന്നതു്പറഞ്ഞുവരുന്നത്. മറ്റു തമിഴുനാടുകള്‍ക്കൊപ്പം മലനാട്ടിലും മൂവരശരില്‍ ഒരാള്‍ ഭരിക്കുക എന്ന ഏര്‍പ്പാടു്ഏര്‍പ്പാട് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍ തന്നെ രാജപ്രതിനിധികള്‍ എന്നല്ലാതെ സാക്ഷാല്‍ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍ മൂവരശരില്‍ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍ ഇടയുണ്ടു്ഇടയുണ്ട്. രാഷ്ട്രകൂടര്‍, ചാലൂക്യര്‍ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍ മലിക്കു്മലിക്ക് കഫൂര്‍ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ കടന്നു്കടന്ന് രാജ്യമാസകലം കൊള്ളചെയ്തു്കൊള്ളചെയ്ത് സര്‍വ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയില്‍ കൊല്ലത്തു്കൊല്ലത്ത് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവര്‍മ്മകുലശേഖരരാജാവു്രവിവര്‍മ്മകുലശേഖരരാജാവ് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ചു്വെട്ടിപ്പിടിച്ച് കാഞ്ചീപുരരാജധാനിയില്‍ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാല്‍ കേരളീയരുടെ ദുര്‍ഭാഗ്യത്താല്‍ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേല്‍ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കും ആര്‍ക്കാട്ടിലെ നഭാക്കന്മാര്‍ക്കും മറ്റും ശക്തിയും ഉൗര്‍ജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിന്‍ഡ്യാക്കമ്പനിക്കാര്‍ ടിപ്പുവിനെ ജയിച്ചു്ജയിച്ച് മലബാറില്‍ പ്രവേശിച്ചതു വരെ ഉള്ള ദീര്‍ഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാല്‍ ഉള്ള ശാസനയില്‍ ഉള്‍പ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
 
""ഒടുവിലത്തെ പെരുമാള്‍, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കും മരുമക്കള്‍ക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍ മലയാളത്തുകാര്‍ക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാര്‍ഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതല്‍ തങ്ങള്‍ക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീര്‍ന്നു. തീര്‍ത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാര്‍ മലയിടുക്കുകളിലുള്ള ദുര്‍ഘടവഴികളില്‍ക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂര്‍വ്വമായിത്തുടങ്ങി. രണ്ടു സംഘക്കാര്‍ക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോള്‍ അവരവരുടെ ഭാഷകള്‍ക്കും ദേശ്യഭേദങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളില്‍ തുലോം പ്രബലപ്പെട്ട മാറ്റങ്ങള്‍ മലയാളത്തിലെ കൊടുന്തമിഴില്‍ കടന്നുകൂടി.