"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{കുമാരനാശാന്‍}}
'''[[ദുരവസ്ഥ (കുമാരനാശാന്‍)|ദുരവസ്ഥ]] എന്ന കവിതാസമാഹാരത്തില്‍ നിന്ന്'''
 
<poem>
Line 44 ⟶ 43:
ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം തെന്നല്‍
തട്ടി വടക്കോട്ടു ചാഞ്ഞു നില്പു!
 
വേണുപ്രരോഹമോരോന്നങ്ങതില്പ്പൊങ്ങി-
ക്കാണുന്നുതേ നിശിതാഗ്രമോടും
 
കാര്‍ക്കശ്യമേലുന്ന കുന്തം കലര്‍ന്നൊരു
'ഗൂര്‍ക്കപ്പട'തന്‍ നളികം‌പോലെ.
 
അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
മങ്ങിപ്പതിഞ്ഞു പാഴ്പുല്ലുമാടം
 
കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയല്‍വരമ്പില്‍.
 
അന്തികത്തില്‍ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാല്‍
 
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.
 
വണ്ണംകുറഞ്ഞൊരു രണ്ടു ചാണ്‍ പൊക്കത്തില്‍
മണ്ണുചുവരുണ്ടകത്തു ചുറ്റും
 
കോണും മുഴകളും തീര്‍ത്തിട്ടില്ലായതില്‍-
ക്കാണുന്നു കൈവിരല്പ്പാടുപോലും.
 
മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതില്‍ മുഴുവന്‍
 
പറ്റിക്കറുകയും പര്‍പ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.
 
പൊട്ടക്കലമൊന്നില്‍ നീരുമൊരുമൊരു കരി-
ച്ചട്ടിയും കാണാം വടക്കരികില്‍
 
കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതന്‍ ചുവട്ടില്‍.
 
തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനയ്ക്കും
 
ചട്ടറ്റ വിത്തൊന്നുതന്നെ-യിതാ വിത്തു
പൊട്ടിവന്നീടും പൊടിപ്പുതന്നെ.
 
എന്തുള്ളൂ ഭേദമിതുകളില്‍പ്പാര്‍ക്കുന്ന
ജന്തുക്കള്‍താനും സഹജരല്ലോ.
 
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിര്‍മ്മിച്ചു ചെറുമനേയും.
 
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
 
ആഹന്തയെത്ര വിഫലമാക്കിത്തീര്‍ത്തു
നീ ഹിന്തുധര്‍മ്മമേ, 'ജാതി'മൂലം!
 
എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാര്‍ കുഞ്ചന്മാരും
 
ക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ, നിന്‍വയറ്റില്‍.
 
തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ.
 
താണുകിടക്കുന്നു നിന്‍ കുക്ഷിയില്‍ ചാണ
കാണാതെയാറേഴു കോടിയിന്നും.
 
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാന്‍ ദരിദ്രയോ നീ?
 
ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാല്‍ നിന്‍
ചിന്തിതം സാധിച്ചു രത്നഗര്‍ഭേ.
 
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
 
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍!
 
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
 
വൈദികമാനികള്‍ മര്‍ത്ത്യരില്‍ ഭേദവും,
ഭേദത്തില്‍ ഭേദവും ജല്പിക്കുന്നു!
 
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
 
നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി
വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല.
 
പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുന്‍ചൊന്ന ലക്ഷണത്താല്‍
 
കേവലം ശൂന്യമല്ലക്കുടിലുണ്ടതില്‍
പാവങ്ങളായ പുലരരാരോ.
 
 
 
 
</poem>
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്