പ്രാർത്ഥനകൾ/ഹിന്ദു/സ്ഥലം/തിരുവല്ല/ശ്രീവല്ലഭൻ/അംബുജാക്ഷാ

ശ്രീവല്ലഭകീർത്തനം - അംബുജാക്ഷാ ജഗന്നിവാസാ

തിരുത്തുക

അജ്ഞാത‍കർതൃകം

അംബുജാക്ഷാ ജഗന്നിവാസാ ഭവാൻ
കന്മഷാരേ പരം പുരുഷോത്തമാ
നന്മമേലിൽ വരുത്തിത്തരേണമേ
തിരുവല്ലാലയാ പാലയാ പാഹി മാം

ധിയെല്ലാമകറ്റിയടിയന്റെ
വ്യാധിയെല്ലാമൊഴിച്ചരുളീടണം
ബോധഭേദം വരുത്തരുതേ ഭവാൻ
തിരുവല്ലാലയാ പാലയാ പാഹി മാം

ന്ദ്രവന്ദിതാ കേശവാ മാധവാ
ഇന്ദുസൂതനാ പാലയാ പാഹി മാം
മന്ദബുദ്ധി വരുത്തരുതേ ഭവാൻ
തിരുവല്ലാലയാ പാലയാ പാഹി മാം

രേഴുലോകം പാലനം ചെയ്യുന്ന
വാരിജാക്ഷാ ഭവാനെയറിവാനായ്‌
നേരുമാർഗ്ഗം തിരിച്ചരുളീടണം
തിരുവല്ലാലയാ പാലയാ പാഹി മാം

ത്തമപുരുഷാ നിന്റെ നാമങ്ങൾ
ഉച്ചരിപ്പാനനുഗ്രഹം നൽകണം
അത്തൽ തീർത്തെന്നെ കാത്തു രക്ഷിക്കണം
തിരുവല്ലാലയാ പാലയാ പാഹി മാം

ഴിതന്നിൽ വലയുന്ന ഞങ്ങളെ
മായകൊണ്ടു മറയ്ക്കരുതേ ഭവാൻ
ആഴിമാതു തൻ വല്ലഭനാകിയ
തിരുവല്ലാലയാ പാലയാ പാഹി മാം

ങ്കലുള്ളപരാധങ്ങളൊക്കെയും
പങ്കജാക്ഷാ പൊറുത്തരുളീടണം
നിൻ കൃപയെന്നിൽത്തോന്നേണമെപ്പൊഴും
തിരുവല്ലാലയാ പാലയാ പാഹി മാം

വം നിന്നുടെ ചേവടിത്താരിണ
സേവ ചെയ്തു വസിപ്പതിനായ്‌ ഭവാൻ
താപമെപ്പേരും തീർത്തരുളീടണം
തിരുവല്ലാലയാ പാലയാ പാഹി മാം

വരിൽ പണ്ടു പാർത്ഥന്നു വേണ്ടീട്ടു
ഭൂസുരപുത്രശോകം നീ തീർത്തപോൽ
മെയ്യോടെന്നുടെ സന്താപം തീർക്കണം
തിരുവല്ലാലയാ പാലയാ പാഹി മാം

ട്ടുമേ ഭയം കൂടാതെ നീ പണ്ടു
ദുഷ്ടനായ തുകലനെക്കൊന്നുടൻ
പെട്ടെന്നു ശിവലിംഗം പ്രതിഷ്ഠിച്ച
തിരുവല്ലാലയാ പാലയാ പാഹി മാം

രോ നാളിലീരഞ്ചു വിധം വേഷം (ഓരോ നാളിലങ്ങഞ്ചു വിധം വേഷം എന്നു പാഠഭേദം)
ചേരുമാറു ധരിച്ചോരു നിന്നുടെ
ചാരുരൂപങ്ങൾ കാണേണമെപ്പൊഴും
തിരുവല്ലാലയാ പാലയാ പാഹി മാം

വ്വണ്ണം പശ്ചിമദ്വാരേ വസിക്കുന്ന
ദിവ്യരൂപത്തെ വന്ദനം ചെയ്യുന്നേൻ
ചൊവ്വോടെ പക്ഷിരാജനെക്കൂപ്പുന്നേൻ
തിരുവല്ലാലയാ പാലയാ പാഹി മാം

അംബുവാഹനമോഹനവിഗ്രഹ
കംബുധാരണ കാരുണ്യവാരിധേ
അംബരാകൃതേ വന്ദനം ചെയ്യുന്നേൻ
തിരുവല്ലാലയാ പാലയാ പാഹി മാം

ർക്കനും വിഘ്നരാജൻ നിലവയ്യൻ
ചൊൽക്കൊള്ളും കുരയപ്പനേ വന്ദനം
വിഷ്വക്സേനൻ വടക്കുംദേവനാഥൻ
തിരുവല്ലാലയാ പാലയാ പാഹി മാം

ശ്രീദുർവാസാവുമാമുനിപൂജിതൻ
ശ്രീപതി ജഗന്മംഗലൻ ഗോവിന്ദൻ
ശ്രീവസുദേവനന്ദനനേ ജയ
തിരുവല്ലാലയാ പാലയാ പാഹി മാം

ഭക്തിയോടിതു ചൊല്ലുന്നവർക്കൊക്കെയും
നിത്യവുമിതു കേൾൽക്കുന്നവർക്കുമേ
മുക്തി, സന്തതി, സമ്പത്തു വർദ്ധിക്കും
തിരുവല്ലാലയാ പാലയാ പാഹി മാം