ഫാത്വിമ മാല
ഫാത്വിമ മാല
ആദി ബിസ്മില്ലാഹ്
അബ്തദീ ബിൽഇംലാ
അൽഹംദു ലിൽമൗലാ
യെന്നാളും ചൊന്നോവർ
നീതീ സ്വലവാത്താലും
നേശ സലാമാലും
നീതർ നബീ ആലും
അരികരിൽ ആടിനാർ
ബീതീ നബിക്കുമാ
ബിൻതായെ ഫാത്വിമത്ത്
ബീവി മദ്ഹുമ്മാ
ലക്ക് തുടങ്ങുന്നോർ
ബീതി ഇതയ്ക്കിതാ
ബാനദയ് ഫേറയ്ത്താ
രീഖുൽ ഖമീസും താൻ
ഫിന്നും മൊളിയുന്നാർ
മൊശിവാൻ അത് ഫോലെ
മുന്തും കിതാബാലേ
മുത്തായ ബീ മേലേ
മദ്ഹാൽ ഉരന്നോവർ
മശാരിഖുൽ അൻവാറും
നൂറുൽഅബ് സ്വാറും
മറ്റും വിലയേറും
കുതുബിൽ തിരിത്തോവർ
ഇസ്ആഫുർറാഗിബീൻ
ഉരയ് കൻസുൽബറാഹീൻ
ഇഫ്‌ഫോൽ അറിയൂവീൻ
നോക്കിയെടുത്തോവർ
മുഴുവൻ ഇതയ് ഖിസ്സ
ഇവിതം മുദർരിസാ
മുഅല്ലിമും ഹസൻ
മുസ് ലിയാർ യെന്നോവർ
ഉന്നുന്നെ ഇൽമാലും
ഏറ്റെ ഇബാദാലും
ഉള്ള് ഫഹ്മാലും
ഉന്മ മികന്തോവർ
മുന്നം ഉരയ് ഫേരേ
മുറദയ് വെള്ളാങ്ങരേ
മുഹമ്മദ് അതെന്നോവർ
മോനായ് ഫിറന്നോവർ
കന്നമില്ലായെന്നേ
കടല കിതാബിന്നേ
കാണാൻ കുറച്ചോനേ
കാട്ടി ഫറഞ്ഞോവർ
ഒന്നും തിരിവില്ല
ഉറ്റെ ഉലൂമില്ലാ
ഊടും കണക്കില്ലാ
ഓതാൻ തുടങ്ങുന്നോർ
രാശി മദ്ഹിച്ചി
റാഹത്താലേ കാച്ചി
രാലയിലേ കുച്ചി
രായൻ അരക്കുന്നോർ
മാശാദെ ഞാൻ വന്നേ
മൻഫാട് അതിൽ നിന്നെ
മാനിദ ഫുവ്വിനേ
മാല ഫണിൻതോവർ
ഊശി കഹനത്തിൽ
ഉണ്ടായി ആലത്തിൽ
ഒക്കെയും മൂലത്തിൽ്
ഉള്ളെ നബിയാണോർ
ദേശത്തിൽ അതാരാ
ദേഹം അവതരാ
ദീഫം കനിവോരായ്
ദേവം തുളച്ചോവർ
ത്വാഹാ തൻ സൗജത്തിൽ
താശിയും ഹിമ്മത്തിൽ
താനം സുവർകത്തിൽ
താകം മികച്ചോവർ
ബീഗം ഖദീജത്തേ
ബേവിയും മോഹിത്തേ
ബീതി മുറാദ് ഉത്തേ
ബീരർ ഇണക്കിനോർ
ആക്കി സുഖം ഫത്തേ
ആറ്റൽ ഒരുമിത്തേ
ആയുള്ളേയ് കാലത്തെ
ആശ നിനന്തോവർ
നാകം അതിൽ നിന്നേ
നല്ല ഫയൽ ഒന്നേ
നാടുവാനായ് അന്നേ
നാരി കൊതിത്തോവർ
കൊടികൾ അറിവാനേ
കോനോൻ അമറാനേ
കോൻ തൻ അമീറാണേ
കോമാൻ ജിബ് രീലോർ
മധുരക്കനി രണ്ട്
മടിയാതെടുത്തുണ്ടേ
മന്നിർക്കിതം ചെന്തേ
മഹ്മൂദർ കണ്ടോവർ
അടിയിൽ അതോരോന്നേ
ഇരസിത്തെ തിന്നാനേ
ഇറയോൻ അരുളാനേ
യെന്നേകൽ കേട്ടോവർ
അത്‌ഫോൽ അരുൻതിട്ടേ
അഫ്‌ഫോൾ അണുൻതിട്ടേ
അരുവി മഹർ കിട്ടേ
ആക്കി മരുൻകിനോർ
മറുക്കും അതിലായേ
മദവിയിൽ ഹംലായേ
മകൾ ഫെറലായേ
മനമേ തെളിന്തോവർ
ഉറക്കും കതിർഫോലേ
ഉടലും തെളിവാനേ
ഉദികൾ മിസാലായേ
ഉചിതം മികന്തോവർ
ഫറക്കും ഖൗല് മിക്കേ
ഫാരി ഫിറവിക്കേ
ഫാതുള്ളതിൽ ഒക്കെ
ഫാരം ചുരുക്കിനോർ
ഹരിക്കും മലർ കൻജാ
അരശർ മുഫ്ഫത്തഞ്ചാം
ആണ്ടിൽ മഹാ മൊഞ്ചാ
ദാക്കി ഫിറൻദോവർ
ഫിറൻതുള്ളേ മകളിൽ
ഫിറവാല തൻകളിൽ
ഫിരിശം അവർകളിൽ
ഫിരിയാതെണ്ടുത്തോവർ
ചിറൻതുള്ളി സ്വർഗത്തിൽ
സിരിയാരേ സംഘത്തിൽ
ശറഫും വലിഫ്ഫത്തിൽ
സയ്യിതത്തായുള്ളോവർ
ഇരിന്തെ ഫൂവിക്കന്ന്
ഇറങ്ങാ മലക്കെന്ന്
ഇറങ്ങി ഇഫ്‌ഫോൾ വന്ന്
ഇറസൂലിൽ ഉറ്റോവർ
ഇരിന്തെ സുവനത്തിൽ
അസ്വ്‌ലാരേ കൂട്ടത്തിൽ
ആട്ടി സകലത്തിൽ
അധികം മികച്ചോവർ
മികവ് ശുഹ്‌റത്തും
മേൽമാ ബറക്കത്തും
മേലോർ ബിള്അത്തും
മിന്നി യെന്നോതീനാർ
മുക ബദ്‌റയ് ഫോലെ
മുൻതും ബീ ബായിലേ
മുന്നോലെ നാവാലേ
മൊത്തി കുടിത്തോവർ
നകലൈ തെളിവേറും
നലവാലേ ഫൂമോറും
നാദർ നബിയാരും
നാറ്റി മണത്തോവർ
സകലം അറിൻതാശ
സത്തായെ ആഇശാ
സാരങ്ങളെ ഫേശാന്
ശാഹോരിൽ ചൊല്ലുന്നോർ
ചൊല്ലിടയ് നൽ ത്വാഹാ
സ്വർഗത്തെ തുഫ്ഫാഹാ
ശോദ കൊതി റാഹ
താറാ നെന്നണ്ട് അതിനാർ
അല്ലല് ഇല്ലാത് ഉണ്ണാന്
വയുത്വ്ഇമൂന ത്വ
ആമാ യെന്ന ആയത്താൽ
ആദരിച്ചുള്ളോവർ
നല്ലെ അലിയാരേ
നാമൂസയ് ചൊൽവാരേ
നാലാമതയ് ഓരെ
നാമം കൊണ്ടെന്നോവർ
മല്ലികഫ്ഫുവ്വാനീ
മാനേകം ബീ കാനീ
മറജൽ ബഹ്‌റൈനി
യെന്ന് ആയത്തുള്ളോവർ
അൻമാ നബിക്ക് ഫൈ
ഒത്ത ബകക്ക് മൊയ്
ഒഫ്ഫര മൊണ്ട് മൊയ്
ഉന്നീ കനിന്തോവർ
അൻമാ നടി കെല്ലാം
ആകും അശുദ്ധം ലാ
ഹൈസും നിഫാസില്ലാ
ആദരവായോവർ
യെന്മകൾ താമെന്നും
യെന്നുടെ റൂഹെന്നും
യെൻ ഖൽബതാമെന്നും
യെൻകൾ നബി ബിണ്ടോവർ
തന്മാരകായേ
തട്ടി ഒരു ഉമ്മയേ
താനവൻ കൂറിയേ
താശി മകളാണോർ
ആണെ നബി മുത്തിൽ
ആക്കിയെ ബന്ധത്തിൽ
ആദരാ ആയത്തിൽ
അഹ്ലു ബൈത്തിൽ ഫെട്ടോവർ
ഊനം ദുൻയാവെന്നേ
ഊട്ടി സുഖം തന്നെ
ഒശിത്ത് ബത്തൂൽ യെന്ന
ഉൾഫേര് ധരിച്ചോവർ
താനർ നബിക്ക് ഒത്തേ
താശി നടത്തത്തേ
തരുളാനെ ബീ ഒത്തേ
താം യെന്ന് ചൊന്നോവർ
മാനോരെ സിർറായേ
മാന ഖസാനെയും
മാലഫ്ഫൂബീ ആയാ
മാനിദം ഫൂണ്ടോവർ
ഫുന്നാരം മേൽ ബെത്തേ
ഫോദം ഫിരിശത്തേ
ഫോദും ഒരാണ്ടത്തെ
ഫോൽ അമൽ യെന്നോവർ
സുന്നാരം ബീശുന്നോർ
സ്വർഗത്തെ അരശവർ
സുഹ്‌റത്ത് അത് യെന്ന് ഫേർ
ചൊല്ലി തിരിച്ചോവർ
മന്നർ നബി യേളാം
ബാനം ഫോയ നാളാം
മർജാനാൽ ഫത്തേളാം
മാളിക കണ്ടോവർ
ഫൊന്നുലക ബാദീ
ഫോകുന്നതിൽ ആധി
ഫോരിശ ഫൂമാതീ
ഫോകും അതെന്നോവർ
ഹശ്‌റിലും അടങ്കലും
ആകുന്നെ നാളിലും
അങ്കി അടവാലും
അല്ലാഹ് അരുൾ ഫെറ്റോർ
ബശറില്ലാ നാൾ അബൂൽ
ബശ്‌റോരെ കണ്ണിൽ
ബലിയോൻ സ്വ് വർക്കാവിൽ
ബലിമയെ കാട്ടിനോർ
മശമാനേ ജന്നത്ത്
മാതാ ഖദീജത്തേ
മാളികയിൽ ബൈത്തേ
മങ്ങലം ചെയ്‌തോവർ
ഇശലാൽ സുവനിന്നേ
അരശി നികാഹിനേ
ഇസ്‌റാഫീലയ് യെന്നേ
ഇമയോർ ഉരത്തോവർ
അൻമാ ജിബ്രീലും
ഉൻബർ മീകാഈലും
ഒരു മീം അൽഫ് ഉമയോർ
ഉദക്കത്തിൽ നിന്നോവർ
കൺമണി ബീവിയേ
കാണാത്തതാക്കിയേ
കത്തൻ വലിയ്യാലേ
ഖൈറ് മികന്തോവർ
നന്മകളാലുമേ
നവരത്‌നത്താലുമേ
നലവിൽ ബിദയുമേ
നാഡി തെളിന്തോവർ
ബെമ്മാ സുവനത്തേ
ബഹുമാന സ്ഥാനത്തേ
ബീരിദാ മാടത്തേ
ബീവിക്കായ് ബെത്തോവർ
ആനെ ഉമമോർക്കാം
ആകെ ഫിണ നിക്കാൻ
ആനെ മഹ്‌റാക്കാം
ആവേശം ഫൂണ്ടോവർ
തേനാർ സ്വിറാത്വിനെ
തേറി അടുത്ത് അന്നേ
തെരിയെ കിട്ടാൻ തന്നെ
തേടും അത് യെന്നോവർ
ബാണേ നബിക്ക് അല്ലാഹ്
വ ഇൻ മിൻകും ഇല്ലാ
വാരിദുഹാ ചൊല്ലാ
ഭാഗം കനിന്തോവർ
മാനിനിയാർ കണ്ട
മങ്ങി മയം കൊണ്ട
മാനത്തടി തെണ്ട
മാക്കി ഫറച്ചോവർ
ഫറയും ജീബ് രീലാ
ഫള്‌ലർക്കൊരുചീലാ
ഫകർത്തിട്ടതിനാലാം
ഫാടി അടുത്തോവർ
കുരുടൻ യഹൂദിന്റെ
കല്ലിയാണം കൊണ്ടേ
കണ്ടിട്ടവർ അന്തെ
കലിമാ മൊളിന്തോവർ
ബിരികെ ലൻ തനാലൂൽ
ബിർറ യെന്ന ആയത്താൽ
ബീക കവിച്ചതാൽ
ബീവി കൊടുത്തോവർ
ഫരിശാ യതാൽ വന്നേ
ഫാകം സുവനിന്ന്
ഫച്ചഫ്ഫട്ടാൽ അന്ന്
ഫകരം ലഭിത്തോവർ
അവരെ മുടി ഒന്ന്
ആയെങ്കിൽ ഞാനെന്ന്
ആഇശത്ത് ബീ അന്ന്
ആശ നിനന്തോവർ
നവലിനെയ് തൽമന്റെ
നാബം മീസാനിന്റെ
നാക്കാകും ബീ യെന്റെ
നാദർ ഉരത്തോവർ
ഫവിഴപ്പൊൻ ബായാലേ
ഫാരി ചിരിയാലേ
ഫുവന സുവനിലേ
ഫാകം അലങ്കിനോർ
ഇലകും നബിയാരേ
ഇടമിൽ മറയ്ന്താരേ
ഇരസച്ചിരി നീരേ
ഇല്ലാ അത് യെന്നോവർ
നലവർ നസ്വാറിലും
താന മുബാഹലാ
താനദ് ചെയ് വലായ്
ത്വാഹാ ഫിടിച്ചോവർ
മലരിൽ അസ്മാബീ
മയ്യിത്തദിർ കൂവീ
മനമേ തെളിന്ത് ബീ
മങ്ക ചിരിച്ചോവർ
ബലദിന്ന് മുത്തായേ
ബള്ളൽ വഫാത്തായേ
ബല മയ്‌ന സിത്തായേ
ഭാഗം മറയ്‌ന്തോവർ
മറയാ യവർതാനേ
മദ്ഹ് മൊളിവാനേ
മനിഷർ അറിവാനേ
മാട്ടാ യെന്തുറ്റോവർ
കുറവില്ലാ ജിന്നാലും
കൂടി ഫറഞ്ഞാലും
കൂരൽ മുടിവാലും
കൂടാ യെന്തുറ്റോവർ
അർളിൽ മദർ യെല്ലാ
അദദോളം ഞാൻ നല്ലാ
അരുവിയിൽ റളിയല്ലാഹ്
അൻഹാ യെന്ന് ഉറ്റോവർ
ബിരുദുറ്റേ ബീവിനാ
ബീകിത്ത് തേടീനാ
ബീക മുറാദിനാ
ബീട്ടിത്തായാ അല്ലാഹ്
അതിശായ ബീവിന്റെ
ആക്കം ബലിമെന്റെ
അളവിൽ ഫൊലിവിന്റെ
അരശാക്കി ബന്തോവർ
ഇതമാൽ അസിമ്മത്ത്
ഇസ്‌നയ് അശ്‌റത്ത്
ഇവകൾ ഒരുഫ്ഫത്ത്
ഇരദാൽ യെന്തുറ്റോവർ
അതിലാം മികവായേ
അടവർക്ക് ഇമാമായേ
അരശഫ്ഫുലിയായേ
അലീ യെന്ന് ഉരത്തോവർ
മധിരക്കനി ഉണ്ടേ
മാണിക്ക തൂദിന്റെ
മലരാം ഹസൻ എന്തെ
മാമണി മോന്നോവർ
മോന്നാരിൽ ഉരത്താ
മോലാ വലിഫ്ഫത്താ
മുന്തിയെ ഫൂസത്താം
മുത്ത് ഹുസൈനോരിൽ
ഞാനാതരാകിനേ
സൻതനഫ്ഫൂതേനാ
സൈനുൽ ആബിദീനാ
സാരക്കനിയാനോർ
ബാനഫ്ഫുവനിമ്മേൽ
ഭാഗം ബലിമയാൽ
ബാശം മുഹമ്മദുൽ
ബാഖിർ അത് യെന്നോവർ
ആനേ ജികം യേരാ
ആക്കം തരുവോരാ
ആകും ജഅ്ഫറാ
താണേ ഇമാമാണോർ
ഇലകും ബദ്‌റിൽ മാ
ഇരസത്തരുള്ളമാ
ഇറയ് മൂസൽ കാളിമാ
യെന്ന് ഫേരുള്ളോവർ
അലരാതെ നിൽക്കുന്നേ
അതിശായേ ഫുവ്വെന്നേ
അലിയ്യുർറിളാ എന്നെ
ആറ്റക്കരുവാണോർ
തലമൈ ശുഹ്‌റത്ത്
താനേ നലവത്ത്
താശി മുഹമ്മദ്
അൻന്നഖീ യെന്നോവർ
അലകും മാഹ ചോദി
ആനെ യുകം ബീതി
അം അലിയ്യുൽ ഹാദി
ആശ ഫൊലിവാണോർ
ആകക്കുണ ബയ്യിൽ
ആക്കിത്തരും മെയ്യിൽ
അൽഹസനുസ്സക്കിയ്യി
ആനെ ഇമാമാണോർ
മോഹത്തനി ഒയ്യാ
മോദത്തരം മെയ്യാ
മുഹമ്മദുൽ മഹ്ദിയ
തെന്ന നലവാണോർ
റാഹത്താലേ നീളം
രാഫ്ഫകൽ നാളോളം
രാശയിൻ തിരുബേളം
റളിയല്ലാഹു അൻഹും
ബീകാ മുറാദിനാ
ബീരർ നലവിനാൽ
ബീട്ട സുഖത്തിനാൽ
ബീദി ചെയ് യാ അല്ലാഹ്.