മോയിൻ കുട്ടി വൈദ്യർ രചിച്ച ബദർ യുദ്ധ കളം തന്നിൽ എന്ന ഗാനം താഴെ.

ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ തുടി കത്തും ഇസ്ലാമിൽ ഉയിർ മാലും കൊടുത്തുള്ള ഉചിതപോർ പുലികളാം ശുഹദാക്കളെ ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ തുടി കത്തും ഇസ്ലാമിൽ ഉയിർ മാലും കൊടുത്തുള്ള ഉചിതപോർ പുലികളാം ശുഹദാക്കളെ

ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ

ഖുദ്റത്തുടയോനും കല്പിച്ചു ..ഗുണ ത്വാഹാ റസൂലിനെ സ്നേഹിച്ചു പതറാതെ തൗഹീത് മുന്തിച്ചു .സത്യ പന്ഥാവിൽ വീരത്വം കാണിച്ചു ഖുദ്റത്തുടയോനും കല്പിച്ചു ..ഗുണ ത്വാഹാ റസൂലിനെ സ്നേഹിച്ചു പതറാതെ തൗഹീത് മുന്തിച്ചു .സത്യ പന്ഥാവിൽ വീരത്വം കാണിച്ചു

നുസ്‌റത്തെ മലക്കുകൾ ആകാശത്തിന്നിറങ്ങിയേ നിറവായ സബീലാടിയ ശുഹദാക്കളെ ..

ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ

ശത്രുക്കൾ ആയിരം മട്ടാണ് ..ശക്തി ആയുധ സാമഗ്രി ജോറാണ് മുത്ത് നബി സൈന്യം കുറവാണ് ..വെറും മുന്നൂറ്റി പതിമൂന്ന് പേരാണ് ശത്രുക്കൾ ആയിരം മട്ടാണ് ..ശക്തി ആയുധ സാമഗ്രി ജോറാണ് മുത്ത് നബി സൈന്യം കുറവാണ് ..വെറും മുന്നൂറ്റി പതിമൂന്ന് പേരാണ് പരിശുദ്ധാ തക്ബീറിൻ ധ്വനി എങ്ങും മുഴക്കിയെ പരശുരാ പുരുഷരാം ബദ്‌രീങ്ങളെ ..

ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ

തുടി കത്തും ഇസ്ലാമിൽ ഉയിർ മാലും കൊടുത്തുള്ള ഉചിതപോർ പുലികളാം ശുഹദാക്കളെ

ബദർ യുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഉൽ ബദ്‌രീങ്ങളെ

"https://ml.wikisource.org/w/index.php?title=ബദർ_യുദ്ധ_കളം_തന്നിൽ&oldid=219069" എന്ന താളിൽനിന്ന് ശേഖരിച്ചത്