രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ്

ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്

1.കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽ

ഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽ

2. രാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻ

കർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽ

3. ഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലും

ഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻ

4. രണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങി

ക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾ

5. അന്ധകാരമതിന്റെ പലവിധ ബന്ധനങ്ങളകറ്റി

സന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേ

"https://ml.wikisource.org/w/index.php?title=ബാലകരേ_വരുവിൻ&oldid=211244" എന്ന താളിൽനിന്ന് ശേഖരിച്ചത്